HOME
DETAILS

പ്രവാസി രോദനം മുറുകുമ്പോഴും  വിദേശികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ റെഡി

  
backup
April 23 2020 | 03:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b0%e0%b5%8b%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b
 
തിരുവനന്തപുരം:  കൊവിഡ് ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ച് നില്‍ക്കുമ്പോള്‍ രാജ്യത്ത് നിന്ന് പറക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പഞ്ഞമില്ല. 
 
വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദേശികള്‍ക്ക് വേണ്ടി അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളും എംബസികളും ഉണര്‍ന്നുപ്രവര്‍ത്തിച്ചതോടെ അടച്ചുപൂട്ടിയ വിമാനത്താവളങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ പറന്നുയര്‍ന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാവരും അവരവരുള്ള സ്ഥലങ്ങളില്‍ തന്നെ നില്‍ക്കണമെന്നും പ്രവാസികളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നുമുള്ള നിലപാട്  കോടതികളില്‍ സ്വീകരിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് നയതന്ത്ര ബന്ധത്തിന്റെ പേരില്‍ വിദേശ പൗരന്മാരെ കയറ്റി അയക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നത്. 
 
കേരളത്തിലുണ്ടായിരുന്ന 18 യു.എ.ഇ പൗരന്മാരെ ഇന്നലെ എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് നാട്ടിലെത്തിച്ചു. യു.എ.ഇയുടെ ആവശ്യപ്രകാരം കാര്‍ഗോ വിമാനത്തിലാണ് ഇവരെ മടക്കി അയച്ചത്. സ്വിറ്റ്‌സര്‍ലന്റിന്റെ ആവശ്യപ്രകാരം 69 സ്വിസ് പൗരന്മാര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ  46 പേര്‍ എന്നിവരുമായി പ്രത്യേക വിമാനം കൊച്ചിയില്‍ നിന്ന് മറ്റന്നാള്‍ പറന്നുയരും.   
 
റഷ്യയില്‍ നിന്ന് വിമാനം വരുന്നതിന് അനുസരിച്ച് യാത്രയ്ക്ക് സജ്ജരായി 220 റഷ്യന്‍ പൗരന്മാര്‍ തിരുവനന്തപുരത്ത് കാത്തിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനത്ത് വിനോദയാത്ര, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി ആയിരത്തിലധികം വിദേശികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 800ഓളം പേര്‍ ഇതിനകം സ്വന്തം രാജ്യങ്ങളിലെത്തി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ ഇറ്റലിക്കാരും ബ്രിട്ടീഷുകാരും ഉള്‍പ്പെടെയുള്ളവര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് നാടുകളിലേക്ക് പോയി. ജര്‍മന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം 232 ജര്‍മന്‍ പൗരന്മാരുമായിട്ടാണ് ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് ഏപ്രില്‍ ആറിന് പറന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് ഇവരെ നാട്ടിലെത്തിച്ചത്. തൊട്ടടുത്ത ദിവസം വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്ന  114 ഫ്രഞ്ച് പൗരന്മാരുമായി മുംബൈ  വഴി കൊച്ചിയില്‍ നിന്ന് പ്രത്യേക വിമാനം പുറപ്പെട്ടു. 24 മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ക്ക് പുറപ്പെടാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയത്. 
 
പിന്നീട് 268 ബ്രിട്ടീഷ് പൗരന്മാരുമായി കൊച്ചി വഴി തിരുവനന്തപുരത്ത് നിന്ന് ഏപ്രില്‍ 16ന് പ്രത്യേക വിമാനം പുറപ്പെട്ടു. 70ഓളം മാലിദ്വീപുകാരെ മാലി സര്‍ക്കാരിന്റെ ആവശ്യപ്രകാരം റോഡ് മാര്‍ഗം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ചെന്നൈയിലെത്തിച്ചാണ് കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ചത്. ഏപ്രില്‍ 20ന് കൊവിഡ് രോഗം ഭേദമായ ഇറ്റാലിയന്‍ പൗരന്‍ റോബര്‍ട്ടോ ഉള്‍പ്പെടെ തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് പറന്നു. ഏപ്രില്‍ നാലിന് ഒമാന്‍ എംബസിയുടെ ആവശ്യപ്രകാരം കേരളത്തിലുള്ള 53 ഒമാന്‍കാരുമായി ഒമാന്‍ എയര്‍വെയ്‌സ്  പ്രത്യേക സര്‍വിസ് നടത്തി. രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ വഴി രാജ്യത്തുള്ള വിദേശികളെ നാടുകളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നത്. 
 
കൂടാതെ  പ്രവാസികള്‍ കൂടുതലുള്ള യു.എ.ഇയില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്‍മാരെ കൊണ്ടുപോകുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി 43 രാജ്യങ്ങളിലുള്ളവര്‍ക്കായി 86 വിമാന സര്‍വിസുകളാണ്  യു.എ.ഇയില്‍ നിന്ന് നടത്തിയത്. 
 
ഇവരില്‍ 5,185 പേരെ യു.എ.ഇയുടെ വിമാനങ്ങളിലാണ് നാടുകളിലെത്തിച്ചതെന്നതും ശ്രദ്ധേയമാണ്. പാകിസ്താന്‍ യു.എ.ഇയിലുള്ള 15 ലക്ഷത്തോളം പൗരന്മാരില്‍ വരാന്‍ ആഗ്രഹിക്കുന്നവരെ  നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആരംഭിച്ചതും ഇന്ത്യന്‍ പ്രവാസികളില്‍ അമര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago