HOME
DETAILS

കൊവിഡ്-19 : യു.എ.ഇയില്‍ ഇന്ന് 8 മരണം; മരണസംഖ്യ 64 ആയി

  
backup
April 24 2020 | 16:04 PM

covid-uae-announces-new-8-deaths-and-64-cases


ദുബായ്: യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയര്‍ന്നു. 525 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.32,000 പേരില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

അതേസമയം 123 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവര്‍ 1760 ആയി.

ഇന്ന് മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി നേരത്തേ ബന്ധുക്കല്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദുബായ് ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 45 വര്‍ഷമായി ദുബായ് പൊലീസിലെ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായ ഷംസുദ്ദീന്‍ എട്ട് ദിവസം മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

പിന്നീട് നടന്ന പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദുബായില്‍ ഖബറടക്കും. ഈവര്‍ഷം പൊലീസ് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.

ആശുപത്രികള്‍ക്കകത്തും പുറത്തുമായി പ്രതിദിനം 20,000-40,000 വരെ പരിശോധനകളാണ് രാജ്യം നടത്തുന്നത്. അതേസമയം തന്നെ പ്ലാസ്മ തെറാപിയും യു.എ.ഇ ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  2 days ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  2 days ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  2 days ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  2 days ago