
കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം

ദുബൈയിലെ ബര്‍ഷ ഹൈറ്റ്‌സിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആയിഷ ഫൗസുലിനെയും 15 വയസ്സുള്ള മകള്‍ മറിയത്തെയും ഇറക്കിവിടേണ്ട ദിവസമായിരുന്നു ഇന്നലെ. വാടക കുടിശ്ശിക കുന്നുകൂടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തതോടെ, അമ്മയും മകളും എവിടേക്ക് പോകുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.
എന്നാല്‍ പ്രമുഖ യുഎഇ മാധ്യമമായ ഖലീജ് ടൈംസ് ഇവരുടെ കഥ പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനുള്ളില്‍ എല്ലാം മാറി. യുഎഇയിലുടനീളമുള്ള ഉദാരമനസ്‌കരായ മനുഷ്യരുടെ ഇടപെടലിന്റെ ഫലമായി വൈദ്യുതി പുനഃസ്ഥാപിക്കുക മാത്രമല്ല, കുടിശ്ശികയുള്ള വാടകയും നല്‍കി. രണ്ടംഗ കുടുംബത്തിന് ഇപ്പോള്‍ ആശ്വാസമായിരിക്കുകയാണ്.
'എനിക്കിത് ഇപ്പോഴും വിശ്വാസമായില്ല,' ആയിഷ ഖലീജ് ടൈംസിനോട് പറഞ്ഞു. 'രണ്ട് ദിവസം മുമ്പ്, എങ്ങോട്ട് പോകണമെന്ന് അറിയാതെ ഞാന്‍ ഇരുട്ടില്‍ ഇരിക്കുകയായിരുന്നു. ഈ രാജ്യത്തെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇതൊരു അത്ഭുതം പോലെ തോന്നുന്നു.' ആയിഷ പറഞ്ഞു.
ഇവരുടെ ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കുന്നതിനായി താമസക്കാര്‍ ഇതുവരെ ആകെ 50,000 ദിര്‍ഹം സമാഹരിച്ചുകഴിഞ്ഞു. ഖലീജ് ടൈംസുമായി നേരത്തെ ബന്ധപ്പെട്ടിരുന്ന അവരുടെ മകള്‍ മറിയവും ഇതേ വികാരം പ്രകടിപ്പിച്ചു.
'ഒടുവില്‍ എനിക്ക് വിഷമിക്കാതെ പഠിക്കാന്‍ കഴിയും. വീണ്ടും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.' മറിയം പറഞ്ഞു.
2008ല്‍ ഇസ്‌ലാം മതം സ്വീകരിച്ച ആയിഷ, പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക എന്ന പ്രതീക്ഷയോടെയാണ് യുഎഇയിലേക്ക് താമസം മാറിയത്. എന്നാല്‍ പരാജയമായ ദാമ്പത്യജീവിതവും തിരിച്ചടയ്ക്കാത്ത കടങ്ങള്‍ മൂലമുണ്ടായ യാത്രാ വിലക്കും കാരണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
ഇവര്‍ക്കുവേണ്ടി യുഎഇയുടെ എല്ലാ കോണുകളില്‍ നിന്നും വലിയ സഹായപ്രവാഹം ഉണ്ടായി. അബൂദബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ദുബൈ നിവാസി കുടിശ്ശികയുള്ള യൂട്ടിലിറ്റി ബില്ലുകള്‍ പൂര്‍ണ്ണമായും അടച്ചു. 7,000 ദിര്‍ഹത്തിന്റെ ബില്ലുകളാണ് ഇദ്ദേഹം അടച്ചത്.
അടിയന്തര പ്രതിസന്ധി ഒഴിവായതോടെ, തന്റെ ജീവിതം വീണ്ടും കരു പിടിപ്പിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആയിഷ ഇപ്പോള്‍.
'ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' അവര്‍ പറഞ്ഞു.
In a heartwarming act of kindness, UAE residents raised Dh50,000 through charity efforts to prevent the eviction of a struggling mother and daughter. The community’s support highlights the spirit of unity and compassion in the Emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• an hour ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• an hour ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 2 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 4 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 4 hours ago
ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി
International
• 4 hours ago
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 4 hours ago
'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി
Kerala
• 6 hours ago
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍
Kerala
• 6 hours ago
ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര് പിടിയില്‍
Kuwait
• 7 hours ago
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര് ഗവായ് ചുമതലയേറ്റു
National
• 7 hours ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• 8 hours ago
ഒടുവില്‍ മോചനം; പാകിസ്താന് പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി
National
• 8 hours ago
ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു
International
• 9 hours ago
പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന
Kerala
• 9 hours ago
അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
uae
• 10 hours ago
ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്
uae
• 10 hours ago
ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും
uae
• 8 hours ago
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്റാഈല്‍
International
• 8 hours ago
ഒമ്നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്
Kerala
• 9 hours ago