HOME
DETAILS
MAL
കൊവിഡിന് മരുന്ന്; ആദ്യശ്രമം പരാജയപ്പെട്ടു
backup
April 25 2020 | 02:04 AM
ബെയ്ജിങ്: കൊവിഡിനെതിരേ ഉപയോഗിക്കാമെന്ന് കരുതിയിരുന്ന റെംഡെസിവിര്‍ മരുന്ന് ഫലപ്രദമല്ലെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ ട്രയലിലാണ് മരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയത്. മനുഷ്യരില്‍ പരീക്ഷിച്ച ഈ മരുന്ന് രോഗിയുടെ നിലയില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റാബേസില്‍ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടന, പിന്നീട് വിവരങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് അബദ്ധത്തില്‍ പുറത്തുവിട്ടതാണെന്നാണ് പിന്നീട് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
237 രോഗികളെവച്ച് ഈ മരുന്ന് പരീക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
ഇതില്‍ 158 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കി ബാക്കി 79 പേരുടെ ആരോഗ്യനിലയുമായി ഇവര്‍ക്കുണ്ടാകുന്ന മാറ്റമാണ് പരീക്ഷിച്ചത്. എന്നാല്‍, മരുന്ന് ഫലം ചെയ്തില്ല.
ഇവരില്‍ 14 ശതമാനത്തോളം പേര്‍ മരണത്തിന് കീഴടങ്ങി. മരുന്നിന് പാര്‍ശ്വഫലങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."