ക്രമക്കേട്: 196 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 434 വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ 196 സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപന ഉടമകള്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ 77 സ്ഥാപനങ്ങള്‍ക്കെതിരേയും എറണാകുളത്ത് 19ഉം കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ 18 വീതവും കോട്ടയത്ത് 13ഉം മലപ്പുറത്ത് 10ഉം സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
സംസ്ഥാനവ്യാപകമായി ചില വ്യാപാര സ്ഥാപനങ്ങളില്‍ കരിഞ്ചന്തയും അമിതവിലയും പൂഴ്ത്തിവയ്പ്പും തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള മൊത്ത കച്ചവടക്കാരുടെയും ചില്ലറ വ്യാപാരികളുടെയും നടപടികള്‍ അവസാനിപ്പിക്കുന്നതിന് വരുംദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് വിജിലന്‍സ് ഡയരക്ടര്‍ അനില്‍ ശ്രീകാന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."