സഊദിയിലെ ജുബൈലിൽ അടൂർ സ്വദേശി മരിച്ചു
റിയാദ്: സഊദിയിൽ അടൂർ സ്വദേശിയായ യുവാവ് മരിച്ചു. കുന്നത്തൂർ പുത്തനമ്പലം വെസ്റ്റ് നോർത്ത് കുഴുവിള താന്നിക്കൽ ജിനു തങ്കച്ചൻ (36) ആണ് കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരമായ ജുബൈലിൽ മരിച്ചത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് സുഹൃത്തുക്കൾ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചേർന്ന് മിനിറ്റുകൾക്കകം മരണപ്പെടുകയായിരുന്നു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജുബൈൽ മലയാളി സമാജം അംഗം കൂടിയാണ് മരണപ്പെട്ട ജിനു തങ്കച്ചൻ. സഹോദരൻ അനു തങ്കച്ചൻ ജുബൈലിൽ തന്നെയുണ്ട്. ഭാര്യ: റിൻസി ജിനു, മക്കൾ: അക്സ ജിനു, ആശിഷ് ജിനു, ആഷ്ലി ജിനു.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ, ബൈജു അഞ്ചൽ എന്നിവരുൾപ്പെടെയുള്ളവർ സഹായത്തിനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."