സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപം; പ്രതീക്ഷിക്കുന്നത് വലിയ വളര്‍ച്ച
ബിസിനസ് കാഴ്ചപ്പാടില്‍ ലോക്ക് ഡൗണിനെ കാണുമ്പോള്‍ ചേര്‍ത്ത് പറയേണ്ടത് ഈ മഹാമാരിക്ക് മുന്‍പും സാമ്പത്തിക മാന്ദ്യമുണ്ടായിരുന്നു എന്നാണ്. കൊവിഡ് കാലത്തെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്.
കേരളത്തിന് ഒട്ടേറെ അവസരം ലഭിച്ച സമയമാണിത്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകളില്‍ കൊവിഡിനുശേഷം വലിയൊരു വളര്‍ച്ച കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡും ലോക്ക് ഡൗണും അവസാനിച്ചാല്‍ നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നത് നിരവധി പ്രവാസികളാണ്. ഇവരില്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരും അല്ലാത്തവരുമുണ്ട്. പ്രവാസികള്‍ നിക്ഷേപം നടത്തുന്നതോടെ സാമ്പത്തികമേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാകും. അതുപോലെ തന്നെ ജ്വല്ലറി ബിസിനസ് രംഗത്തും വലിയ വളര്‍ച്ചയുണ്ടാവുമെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നതാണ് ഇതിന് കാരണം. വില വര്‍ധിക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ എല്ലാവരും സ്വര്‍ണത്തില്‍ നിക്ഷേപിക്കും.
ലോക്ക് ഡൗണ്‍ വ്യക്തിപരമായി സന്തോഷിച്ച ദിവസങ്ങളായിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചു. മക്കള്‍ക്കൊപ്പം കൂടാന്‍ കഴിഞ്ഞു. ജീവനക്കാരുടെ കാര്യത്തില്‍ എല്ലാവരെയും പോലെ തന്നെ ചുങ്കത്തിനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്.
അറുനൂറില്‍ അധികം കുടുംബങ്ങളാണ് ചുങ്കത്ത് ജ്വല്ലറിയെ വിശ്വസിച്ച് കഴിയുന്നത്. അവരുടെ ശമ്പളവും ചെറിയ ആനുകൂല്യങ്ങളും കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ലോക്ക് ഡൗണ്‍ കൊണ്ട് ഉണ്ടായ മറ്റൊരു പ്രത്യേകത ഈ അവസ്ഥയില്‍നിന്ന് മാറി മറ്റൊരു തലത്തില്‍ ജ്വല്ലറി ബിസിനസ് ചെയ്യേണ്ടിവന്നാല്‍ അത് എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ച് ജിവനക്കാരും ഐ.ടി വിദഗ്ധരുമായി ചേര്‍ന്ന് പഠനം നടത്തി. അതൊരു വലിയ അവസരമായാണ് കാണുന്നത്. സ്വര്‍ണ വ്യാപാരവും ഓണ്‍ലൈനിലേക്ക് മാറുകയാണ്. കൊവിഡ് ഭീതി മാറിയാലും ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ ആളുകളുടെ ജീവിതത്തിന്റെ ഭാഗമായിമാറും. ലോക്ക് ഡൗണിന് ശേഷം കടകള്‍ തുറന്ന് തുടങ്ങിയാല്‍ കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസര്‍, മാസ്‌കുകള്‍ തുടങ്ങിവ കര്‍ശനമായി സ്വീകരിച്ചുതന്നെയായിരിക്കും തങ്ങളുടെ ഓരോ ജ്വല്ലറിയും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."