പ്രത്യേക വിമാന സര്‍വിസ് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ധര്‍ണ
തിരുവനന്തപുരം: കൊവിഡ്-19നെ തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വിസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ ഗവര്‍ണര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് മുന്‍പ്രവാസികാര്യ മന്ത്രി എം.എം ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തി.
മറ്റു പലരാജ്യങ്ങളും അവരുടെ പൗരന്മാരെ വിദേശനാടുകളില്‍ നിന്നും മടക്കിക്കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാന സര്‍വിസ് നടത്തുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് എം.എം ഹസന്‍ പറഞ്ഞു. പ്രവാസികള്‍ക്കുള്ള മരുന്ന് നോര്‍ക്ക വഴിയെത്തിച്ച് എംബസിയുടെ നോഡല്‍ ഓഫിസര്‍വഴി വിതരണം ചെയ്യണം. ജോലിനഷ്ടമായവര്‍ക്കും വിസാകാലാവധി കഴിഞ്ഞവര്‍ക്കും ഇന്ത്യന്‍ കമ്മ്യൂനിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും 1000 ദിര്‍ഹത്തിന് തുല്യമായ തുക അവരുടെ വീടുകളില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ എം.എം ഹസനൊപ്പം ധര്‍ണയില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകള്‍ വാസ്‌നിക്, ശശി തരൂര്‍ എം.പി, ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവര്‍ സമരപന്തലിലെത്തിയും ധര്‍ണയെ അഭിസംബോധന ചെയ്തു.പ്രത്യേക വിമാന സര്‍വിസിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെട്ടുള്ള നിവേദനം നെയ്യാറ്റിന്‍കര സനല്‍ രാജ്ഭവിനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. ഈ വിഷയത്തില്‍ ഇടപെടാമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."