കയര്‍ ഭൂവസ്ത്രം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തും
കോഴിക്കോട്: മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതികളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികളുടെ നടത്തിപ്പില്‍ വലിയ ചുവടുവയ്പ്പാകുമെന്ന് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു.
ഹരിതകേരളം മിഷന്റെ ഭാഗമായി മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം അഭിമുഖീകരിക്കുന്ന പരിമിതികള്‍ വ്യത്യസ്ത ഏജന്‍സികളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെയും സമവായത്തോടെയും പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഭൂമിയിലെ പച്ചപ്പ് സംരക്ഷിക്കാനും കൃഷി അഭിവൃദ്ധിപ്പെടുത്താനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപംനല്‍കിയ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവണം.
മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും തരിശുഭൂമി നവീകരണത്തിനും, കുളം സംരക്ഷണത്തിനും തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാവുന്നതാണ്.
പഞ്ചായത്തുകള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് കയര്‍ ഫെഡ് വഴി കയര്‍വകുപ്പ് കയര്‍ ലഭ്യമാകും. ഇതിലൂടെ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പരിസ്ഥിതി സംരക്ഷണവും സാധ്യമാകും. കയര്‍ ഭൂവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക തലത്തിലും ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകള്‍ സംബന്ധിച്ച് നാഷണല്‍ കയര്‍ റിസേര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.കെ.ആര്‍ അനില്‍ വിശദീകരിച്ചു.
തൊഴിലുറപ്പ് പദ്ധതി ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണര്‍ കെ.പി ജോസഫ് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ വിനോദ്, ദാരിദ്ര്യലഘുകരണ വിഭാഗം ജോയിന്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പി. രവീന്ദ്രന്‍, എ.ഡി.സി ജനറല്‍ ട്രീസ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."