HOME
DETAILS
MAL
കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളെയും അകറ്റാന്‍ ആര്.എസ്.എസ് ശ്രമം: കാനം രാജേന്ദ്രന്
backup
April 03 2017 | 20:04 PM
ആലക്കോട്: കമ്മ്യൂണിസ്റ്റുകാരെയും മത ന്യൂന പക്ഷങ്ങളെയും രാജ്യത്ത് നിന്നു അകറ്റി നിര്‍ത്താനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആലക്കോട് സി.പി.ഐ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാതുര്‍വര്‍ണ്യത്തിന്റെ തത്വശാസ്ത്രവുമായി മുന്നോട്ടുപോകുന്ന ആര്.എസ്.എസിനെ പൂമുഖതിണ്ണയില്‍ ചാരുകസേര ഇട്ട് സ്വീകരിക്കുകയാണ് ബി.ജെ.പി. കേന്ദ്ര സര്‍ക്കാറിനെ കാരണവര്‍ സ്ഥാനത്ത് നിന്നു നയിക്കുന്നത് ആര്.എസ്.എസ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വി.ജി സോമന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍, കെ.ടി ജോസ്, വി.പി ഷൈജന്‍, വേലിക്കാത്ത് രാഘവന്, കെ.പി ജോസഫ്, കെ സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."