മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി
നിലമ്പൂര്‍: മേഖലയിലെ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ നിലമ്പൂരില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയതായി സി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. താലൂക്കിലേക്ക് രണ്ടു മൊബൈല്‍ മാവേലി സ്‌റ്റോറുകള്‍ അനുവദിക്കണമെന്നും നിലമ്പൂര്‍ മൃഗാശുപത്രിയെ വെറ്റിറിനറി പോളിക്ലിനിക് ആയി ഉയര്‍ത്തണമെന്നും മുതുകാട് വെറ്റിറിനറി സബ് സെന്റര്‍ തുടങ്ങണമെന്നും നഗരസഭാ പരിധിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മാവേലി മെഡിക്കല്‍സ് എന്നിവയും അനുവദിക്കണമെന്നും കാണിച്ചാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനും മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജുവിനും നിവേദനങ്ങള്‍ നല്‍കിയത്. ഇതില്‍ 2012 ബഡ്ജറ്റില്‍ അനുവദിച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ തീരുമാനമായതായും വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ പി.എം ബഷീര്‍, ഇ.കെ ഷൗക്കത്തലി, ടി.കെ ഗിരീഷ്‌കുമാര്‍, എം.മുജീബ് റഹ്മാന്‍, സി.വി അശോകന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."