ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ഭിന്നിപ്പിച്ചു: രാഹുല്‍
ന്യൂഡല്‍ഹി: ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരേ അതിരൂക്ഷ ആക്രമണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് അവര്‍ ശ്രമക്കുന്നതെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഒ.ബി.സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനുമെതിരേ ശബ്ദിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. രാജ്യം ഇന്ന് രണ്ടോ മൂന്നോ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ ആധിപത്യത്തിന് കീഴിലായിരിക്കുകയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശബ്ദിക്കാന്‍ ഭയപ്പെടുന്നു.
ഭൂരിഭാഗം ആളുകളെയും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ആരെങ്കിലും സംസാരിച്ചാല്‍ അവരെ ശ്രവിക്കില്ല. ആര്‍.എസ്.എസ് പറയുന്നത് മാത്രമാണ് കേള്‍ക്കുന്നത്. മോദിയും അമിത്ഷായും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ചേര്‍ന്ന് നിയന്ത്രിക്കുന്ന ഭരണം രാജ്യത്തെ ഏതാനും ചിലര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.
പിന്നോക്ക വിഭാഗക്കാര്‍, ദലിതര്‍ ദരിദ്രവിഭാഗങ്ങളെല്ലാം അവഗണന നേരിടുന്നു. നൈപുണ്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് കളവുപറയുകയാണ് മോദി.
നൈപുണ്യത്തില്‍ ഇന്ത്യ ആരുടെയും പിന്നിലല്ല. അവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലം മറ്റുള്ളര്‍ അവിഹിതമായി സ്വന്തമാക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം ജനങ്ങളുടെ യാഥാര്‍ഥ ശക്തി എന്തെന്ന് മോദി തിരിച്ചറിയും. പിന്നോക്ക വിഭാഗങ്ങളിലെ ആളുകളെ രാജ്യ പുരോഗതിയുടെ താക്കോല്‍ സ്ഥാനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."