HOME
DETAILS
MAL
ആര്.എസ്.എസിന്റെ മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി ഇന്നു കോടതിയില്‍ ഹാജരാവും
backup
June 12 2018 | 02:06 AM
ന്യൂഡല്‍ഹി: ആര്.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നല്കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കോടതിയില്‍ ഹാജരാവും. മഹാത്മാ ഗാന്ധിയുടെ വധത്തില്‍ ആര്.എസ്.എസിന് പങ്കുണ്ടെന്ന പ്രസ്താവനയ്ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.
2014 മാര്‍ച്ച് ആറിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയുണ്ടായത്. ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുല്‍ ഗാന്ധി ഹാജരാവുക.
മെയ് രണ്ടിന് കേസ് പരിഗണിച്ച കോടതി, ജൂണ്‍ 12ന് മുന്‍പ് ഹാജരാവണമെന്ന് രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചിരുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടെ എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."