HOME
DETAILS
MAL
പാലങ്ങളുടെ കൈവരികള്‍ പുനര്‍നിര്‍മിച്ചില്ല; ആശങ്കയോടെ നാട്ടുകാര്‍
backup
June 12 2018 | 02:06 AM
വാണിമേല്‍: വിലങ്ങാട് വളൂക്ക്, ഇന്ദിരാനഗര്‍, നരിപ്പറ്റ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളുടെയും കൈവരികള്‍ തകര്‍ന്നിട്ട് നാളുകളായെങ്കിലും അനക്കമില്ലാതെ അധികൃതര്‍. കൈവരികള്‍ നിര്‍മിക്കാനൊ അറ്റകുറ്റപ്പണികള്‍ നടത്താനൊ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ല.
ദിവസേന നിരവധി സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ പാലങ്ങളില്‍ ചെറിയ ഒരു അശ്രദ്ധപോലും വന്‍ ദുരന്തത്തിന് കാരണമായേക്കാവുന്ന അവസ്ഥയാണ്. മഴക്കാലം ആരംഭിച്ചതോടെ പുഴകളില്‍ നീരൊഴുക്കും ശക്തമായിരിക്കുകയാണ്. പാലത്തിന്റെ കൈവരികള്‍ പുന്‍ര്‍നിര്‍മിച്ച് അപകടസാധ്യതകള്‍ ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."