HOME
DETAILS

യു.പി തെരഞ്ഞെടുപ്പ് എം.എല്‍.എമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ രഹസ്യ സര്‍വേ

  
backup
July 05, 2016 | 3:33 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2

 

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരരംഗത്തേക്ക് കച്ചമുറുക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നിലവിലുള്ള എം.എല്‍.എമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇവര്‍ക്കുള്ള ജനസ്വാധീനം എത്രത്തോളമെന്ന് തിരിച്ചറിയാനും രഹസ്യസര്‍വേ നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് മുലായം സിങ് യാദവിന്റെ ഉത്തരവ്.
അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും വിവിധ പാര്‍ട്ടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും അധികാരത്തില്‍ കയറാന്‍ ജനസ്വാധീനമുള്ളവരെ കണ്ടെത്താനുള്ള നീക്കവുമായി മുലായം നടപടി തുടങ്ങിയത്.
മുലായം സിങ് യാദവിന്റേയും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റേയും വിശ്വസ്തരായ 36 എം.എല്‍.എമാരെയാണ് രഹസ്യ സര്‍വേക്കായി നിയോഗിച്ചിരിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുലായം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങളുമായുള്ള അടുപ്പം, എം.എല്‍.എ എന്ന നിലയില്‍ സ്വീകരിച്ച വികസന നടപടികള്‍, ഒരിക്കല്‍കൂടി വിജയിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് സര്‍വേക്ക് മാനദണ്ഡമാക്കുന്നത്.
പ്രാദേശിക തലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിലയിരുത്തലുകളാണ് സര്‍വേയുടെ അടിസ്ഥാനമെന്ന് സര്‍വേക്ക് നിയോഗിച്ച നേതാക്കള്‍ അറിയിച്ചു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റം ഉള്‍കൊണ്ടുകൊണ്ട് പാര്‍ട്ടിയെ 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  4 days ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  4 days ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  4 days ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  4 days ago
No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  4 days ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  4 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  4 days ago
No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  4 days ago