ആനക്കര അങ്ങാടി പഴയ റോഡില്‍ കാല്‍നട യാത്ര പോലും ദുസഹമായി
ആനക്കര : ആനക്കര അങ്ങാടി പഴയ റോഡ് കുളമായി കാല്‍ നടയാത്ര പോലും ദുസഹമായി. ആനക്കര അങ്ങാടിയിലെ പഴയറോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പുതിയ റോഡ് തകര്‍ന്നതോടെയാത്രക്കാരും വാഹനയാത്രക്കാരും പഴയറോഡ് വഴിയാണ് യാത്രചെയ്തിരുന്നത്. ഇതോടെ ഈ റോഡ് തകരുകയും ചെയ്തു. പുതിയ റോഡ് ടാറിങ്ങ് നടത്തിയെങ്കിലും പഴയറോഡ് പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്.
മവില്‍ റോഡില്‍ വെളളം കെട്ടി നിന്ന്് ഇതു വഴികാല്‍ നടയാത്ര പോലും ചെയ്യാന്‍ കഴിയാത്തവസ്ഥയാണ്. പുഥിയ റോഡില്‍ ഡ്രൈനേജ് ഉണ്ടെങ്കിലും പഴയ റോഡില്‍ നിന്ന് വെളളം ഡ്രൈനേജിലേക്ക് പോകുതിന് തടയാകുന്നതാണ് മഴ സമയത്ത് റോഡില്‍ വെളളം കെട്ടി നില്‍ക്കാന്‍ കാരണം .റോഡില്‍ വെളളം കെട്ടി നില്‍ക്കുന്നതോടെ ഇതുവഴി വാഹനങ്ങള്‍ കടന്നു പോയാല്‍ കടകളുടെ ഉളളിലേക്കും കാല്‍ നടയാത്രക്കാരുടെ ദേഹത്തോക്കും ചളി വെളളം തെറിക്കുന്നതിന് ഇടയാക്കുന്നു.ആനക്കര പഞ്ചായത്ത് പോലും റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് ചില്ലി പൈസവെച്ചിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായിട്ടുപോലും റോഡിന് റോഡിന്റെ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥ വ്യപകമായ പ്രതിഷേധത്തിന് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."