ഇരിട്ടി പാലം പ്രവൃത്തിക്ക് ഭീഷണിയായി മണ്ണൊലിപ്പ്
ഇരിട്ടി: പുതിയ പാലത്തിന്റെ പൈലിങ്ങിന് ഭീഷണിയായി വീണ്ടും മണ്ണിടിച്ചില്‍. പുഴയിലെ ശക്തമായ നീരൊഴുക്കില്‍ പൈലിങ്ങിനായി ഉയര്‍ത്തിയ മണ്ണ് പുഴയെടുത്തു. പൈലിങ്ങ് മറിഞ്ഞു വീഴാതിരിക്കാന്‍ പഴയപാലത്തിന്റെ തൂണിനോട് ഇരുമ്പ് ദണ്ഡ് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ്. പായം പഞ്ചായത്തിന്റെ ഭാഗത്തെ പൈലിങ്ങാണ് അപകട ഭീഷണിയിലായത്. കഴിഞ്ഞ വര്‍ഷവും ഇതേഭാഗത്തെ പൈലിങ്ങാണ് പുഴയിലെ കുത്തൊഴുക്കില്‍ മറിഞ്ഞുവീണത്. ഇവിടെ നിര്‍മിക്കേണ്ട തൂണിനുള്ള ആറു പൈലിങ്ങില്‍ ഒന്ന് മാത്രമാണ് പൂര്‍ത്തിയായത്. ഇരിട്ടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ ആറു പൈലിങ്ങില്‍ നാലെണ്ണം പൂര്‍ത്തിയായെങ്കിലും ഇതും ഭീഷണിയിലാണ്. ഇവിടെ പൈലിങ്ങും മണ്‍തിട്ടയും സംരക്ഷിക്കാന്‍ സ്ഥാപിച്ച മതിലിന്റെ ഒരു ഭാഗവും കുത്തൊഴുക്കില്‍ ഇടിഞ്ഞു. കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ കരിങ്കലുകള് നിരിത്തിയിരിക്കുകയാണ്. പൂര്‍ത്തിയായ നാലു പൈലിങ്ങും കമ്പി ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ത്ത് കനത്ത മഴ കാരണം ഇരിട്ടി പുഴ ഉള്‍പ്പെടെ മലയോരത്തെ മിക്ക പുഴകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."