HOME
DETAILS

ഗെയില്‍ പൈപ്പ് ലൈന്‍: വെള്ളം കയറി കൃഷിനാശം

  
backup
June 12 2018 | 07:06 AM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3

 



പെരിയ: മംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പ്രകൃതി വാതകം കാണ്ടു പോകുന്നതിനായി സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ കാരണം ദുരിതം അനുഭവിക്കുന്നതായി ആക്ഷേപം. കുണിയ കൊമ്പങ്കാനം ശാസ്താംകാവ് ഇല്ലത്തെ കാര്‍ത്തികേശും കുടുംബവുമാണ് ദുരിതം പേറുന്നത്.
പൈപ്പ് ലൈന്‍ പോകുന്നതുമായി ബന്ധപ്പെട്ട യാതൊരു വിവരവും നല്‍കാതെയാണ് അധികൃതര്‍ ഈ കുടുംബത്തിന്റെ അറുപത് സെന്റോളം വരുന്ന സ്ഥലത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കൂറ്റന്‍ കുഴിയെടുത്തതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ടു പിന്നീട് സ്ഥലത്തിന്റെ പണം കിട്ടുമെന്നും മറ്റും പറഞ്ഞു കരാറുകാര്‍ ബന്ധപ്പെട്ട രേഖകള്‍ കൊണ്ടു പോയെങ്കിലും ആറു മാസമായിട്ടും ഇവര്‍ക്കു പണം നല്‍കിയില്ല.
എന്നാല്‍ ഇവരുടെ വീടിനു സമീപത്തെ ഒരു കൂട്ടം ആളുകളുടെയും വഴിമുടക്കിയ രീതിയില്‍ കുഴി എടുത്തു അതിനു ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെ കരാറുകാര്‍ യന്ത്രങ്ങളുമായി സ്ഥലം വിടുകയും ചെയ്തു.
കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞതോടെ വെള്ളം മുഴുവന്‍ കാര്‍ത്തികേശിന്റെ കൃഷിയിടത്തിലേക്ക് ഇരച്ചു കയറുകയും പച്ചക്കറി, വാഴ ഉള്‍പ്പെടെയുള്ള കൃഷിക്കു നാശം സംഭവിക്കുകയും ചെയ്തു. ഇതിനു പുറമെ വന്‍ തുകമുടക്കി ഇവര്‍ നന്നാക്കിയിരുന്ന പറമ്പിലെ വലിയ കുളവും വെള്ളപ്പാച്ചിലില്‍ നശിച്ചു.
ഗെയില്‍ ജീവനക്കാര്‍ കുഴിയെടുക്കുമ്പോള്‍ കോരിയിട്ട മണ്ണ് കുന്നിന്‍ ചെരുവില്‍ നിന്നും മറ്റുമായി കുളത്തിലേക്കു കുത്തൊയൊലിച്ചതോടെ കുളം പാടെ നശിക്കുന്ന അവസ്ഥയിലുമായി. ഈയടുത്താണ് ഇവര്‍ വന്‍തുക മുടക്കി കുളം നന്നാക്കിയത്. പറമ്പില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ ഇതുവഴി നടന്നു പോയിരുന്ന ഒട്ടനവധി ആളുകളുടെ വഴിമുട്ടുകയും സ്വന്തം വീടുകളിലേക്കു പോകാന്‍ പറ്റാതെ വരുകയും ചെയ്തു. തുടര്‍ന്ന് ആളുകള്‍ വളരെ പണിപ്പെട്ടു പറമ്പിന്റെ നാലുഭാഗത്തും ചാല്‍ കീറിയാണ് കൃഷിയിടത്തിലെ കെട്ടിക്കിടന്ന വെള്ളം ഒഴുക്കിക്കളഞ്ഞത്. മഴ അല്‍പം കുറഞ്ഞതോടെ പറമ്പിലെ വെള്ളം തല്‍ക്കാലം താഴ്ന്നിട്ടുണ്ടെങ്കിലും ഇനിയും മഴ പെയ്യുന്നതോടെ കടുത്ത ദുരിതം പേറേണ്ടി വരുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
അതിനിടെ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി പെരിയ വില്ലേജ് ഓഫിസിലെത്തിയ കുടുംബത്തെ പരാതി സ്വീകരിക്കാതെ വില്ലേജ് ഓഫിസ് ജീവനക്കാര്‍ തിരിച്ചയച്ചതായും ഇവര്‍ പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈനിനെതിരേ കലക്ടറേറ്റില്‍ പോലും പരാതി സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്കു പരാതി സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും ജീവനക്കാര്‍ പറഞ്ഞതായി കാര്‍ത്തികേശ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago