എ.ഡി.ജി.പി.യുടെ പേരില്‍ വ്യാജ സന്ദേശം: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ദക്ഷിണ മേഖല എ.ഡി.ജി.പി ഡോ. ബി.സന്ധ്യയുടേതെന്ന പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു.
എ.ഡി.ജി.പി സന്ധ്യയുടെ വാക്കുകള്‍ എന്ന അടിക്കുറിപ്പോടെ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നതിനായി ആസൂത്രിതമായി തയാറാക്കിയ വ്യാജ ശബ്ദ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് നല്കിയ വിവരമനുസരിച്ച് മലപ്പുറം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടേതാണ്് ഓഡിയോ ക്ലിപ്പിലെ ശബ്ദമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുവര്‍ഷമായി വിദേശത്ത് ജോലി ചെയ്തുവരികയാണ് ഇവര്‍.
ഇവര്‍ക്കൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി നിയമനടപടികള്‍ക്കു വിധേയരാക്കുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.
മലപ്പുറത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതിനായി വ്യാജ സന്ദേശം ഉപയോഗിച്ചുവരുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."