HOME
DETAILS

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ക്ക് കടിഞ്ഞാണില്ല

  
backup
April 05 2017 | 00:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

കോഴിക്കോട്: ചോദ്യപ്പേപ്പര്‍ വിവാദം കത്തി നില്‍ക്കുമ്പോഴും ഹയര്‍ സെക്കന്ററി അധ്യാപകരുള്‍പ്പെടെയുള്ളവരുടെ സ്വകാര്യ ട്യൂഷന്‍ വിഷയത്തില്‍ നടപടിയില്ല. ഹയര്‍സെക്കന്ററി ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നു.

എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവാദം തുടരവെയാണ് അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ ചര്‍ച്ചയായത്. സ്‌കൂളുകളില്‍ നിന്നും നീണ്ട കാലത്തെ അവധിയെടുക്കുകയും ഇടക്ക് മുങ്ങുകയും ചെയ്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്ന അധ്യാപകരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.


കണക്ക് സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഹയര്‍സെക്കന്ററി അധ്യാപകരാണ് സ്വകാര്യ ട്യൂഷനുകള്‍ക്കായി മുങ്ങുന്നതില്‍ ഭൂരിഭാഗവും. തങ്ങള്‍ക്ക് സര്‍ക്കാര്‍ തരുന്ന ശമ്പളത്തേക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ പണം കിട്ടുന്ന ഈ മേഖല ഒഴിവാക്കാന്‍ അധ്യാപകര്‍ തയാറാവുന്നില്ലന്നതാണ് വസ്തുത.


ചില അധ്യാപകര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ തന്നെ ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം അധ്യാപകര്‍ ആഴ്ചയില്‍ അഞ്ചു ദിവസം സ്‌കൂളില്‍ എത്തേണ്ടതിന് പകരം മൂന്നു ദിവസം വരികയും അന്ന് എല്ലാ പിരീഡുകളിലും ക്ലാസില്‍ പോവുകയും ചെയ്ത് തങ്ങളുടെ പാഠ്യ വിഷയങ്ങള്‍ ഒന്നിച്ച് തീര്‍ക്കുകയുമാണ് ചെയ്യുന്നത്.ഇത് വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും പ്രയാസമാവാറുണ്ട്. ലീവോ അഡ്ജസ്റ്റ്‌മെന്റോ നടത്തി പുറത്ത് പോകുന്ന ഇത്തരം അധ്യാപകര്‍ ദിവസം ഏഴും എട്ടും മണിക്കൂറുകള്‍ ക്ലാസെടുത്ത് നേടുന്നത് പതിനായിരങ്ങളാണ്.


സര്‍ക്കാരില്‍ നിന്നും നാല്പത്തയ്യായിരവും അതിലധികവും മാസശമ്പളം വാങ്ങുന്നവരാണ് സ്വകാര്യ കേന്ദ്രങ്ങളിലെ എന്‍ഡ്രന്‍സ് പരിശീലന പരിപാടി പോലുള്ളവയിലെ താരങ്ങള്‍. ചിലര്‍ ദീര്‍ഘകാല അവധിയെടുത്ത് പോകുന്നവരുമുണ്ട്. കഴിവുറ്റവരേ വലവീശിപ്പിടിക്കാന്‍ പരിശീലന കേന്ദ്രക്കാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മത്സരിക്കുകയാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ നീക്കങ്ങളൊന്നുമുണ്ടായില്ല. കേരള വിദ്യാഭ്യാസ നിയമം ( കെ.ഇ .ആര്‍) അനുസരിച്ച് സര്‍ക്കാര്‍ അധ്യാപകര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പാടില്ല.


അധ്യാപകര്‍ സ്വകാര്യ റ്റിയൂഷനിലേര്‍പ്പെടുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു. ഇത്തരം അധ്യാപകരുടെ ലിസ്റ്റ് തയാറാക്കാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്ധികൃതര്‍ പുറപ്പെടുവിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും നടപടികളൊന്നു മുണ്ടായില്ല. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയാറാക്കിയ അധ്യാപകനും മലപ്പുറത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിടുകയും സംഭവം വിജിലന്‍സ് അന്വേഷണത്തിലെത്തുകയുമുണ്ടായി. \


സര്‍ക്കാര്‍, എയ്ഡഡ് കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിരോധിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ 2014 ല്‍ തന്നെ ഉത്തരവിട്ടിരുന്നു. കെ.ഇ.ആര്‍ നിയമങ്ങളും മറ്റ് നിരോധനങ്ങളുമൊക്കെയുണ്ടെങ്കിലും കോളജ്, സ്‌കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ തടയാനായിട്ടില്ല. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അവസാനിക്കുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയപടിയിലേക്കെത്തുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപരിശോധന പോലെ അധികൃതര്‍ അറിഞ്ഞും അറിയാതെയും അധ്യാപകരുടെ ട്യൂഷനുകളും നടക്കുകയാണ്. വേനലവധിക്ക് സ്‌കൂളുകള്‍ അടച്ചതോടെ സ്വകാര്യ സ്ഥാപന ലോബികള്‍ റ്റിയൂഷന്‍ പരിപാടികളുമായി സജീവമായിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago