സിറിയന്‍ സായുധ ഗ്രൂപ്പുകള്‍ക്കെതിരെ യുദ്ധകുറ്റകൃത്യം ആരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍
അലപ്പോ: സിറിയയിലെ സായുധ ഗ്രൂപ്പുകള്‍ക്കെതിരെ യുദ്ധകുറ്റകൃത്യം ആരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. സിറിയയില്‍ ആക്രമണങ്ങള്‍ നടത്തിയ അഞ്ച് സായുധ ഗ്രൂപ്പുകളുടെ മേലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുദ്ധകുറ്റകൃത്യം ആരോപിച്ച് രംഗത്ത് വന്നത്.അലപ്പൊ, ഇദ്‌ലിബ് പ്രവശ്യകളിലാണ് ഈ സിറിയന്‍ റിബല്‍ സംഘടനകള്‍ കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയത്.
അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങളാണ് സിറിയന്‍ സംഘടനകള്‍ ലംഘിച്ചതെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്. സാധരണക്കാര്‍ ഇവരുടെ അക്രമം കാരണം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും സമാധാന ജീവിതം തകര്‍ത്തതിന് അവരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും ഡയറക്റ്റര്‍ ഫിലിപ്പ് ലൂദര്‍ പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."