HOME
DETAILS
MAL
മുസഫര്‍ നഗറില്‍ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു
backup
April 05 2017 | 06:04 AM
മുസഫര്‍ നഗര്‍ (ഉത്തര്‍പ്രദേശ്): യുപിയിലെ മുസഫര്‍ നഗറില്‍ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. രാജ ബല്മികി ആണ് മരിച്ചത്. ബി.ജെ.പി എക്സിക്യുട്ടീവ് അംഗമാണ് രാജ.
ബൈക്കിലെത്തിയ മൂന്നംഗ സംഘം കടയില്‍ ഇരിക്കുകയായിരുന്ന രാജക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലിസ് പറഞ്ഞു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."