HOME
DETAILS

ഡി.സി.സി ഓഫിസിനുമുന്നിലെ ശവപ്പെട്ടി പ്രതിഷേധം: കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍

  
backup
June 13, 2018 | 11:15 PM

%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86

കൊച്ചി:എറണാകുളം ഡി.സി.സി ഓഫിസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയുംവച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ച കേസില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും കോതമംഗലം നഗരസഭാ കൗണ്‍സിലറുമായ അനൂപ് ഇട്ടന്‍(28) , കെ.എസ്.യു മുന്‍ സംസ്ഥാന ജന. സെക്രട്ടറി അബ്ദുല്‍ സാബീര്‍ (29), യൂത്ത് കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയംഗം മുജീബ് മണലിമുക്ക് (42) എന്നിവരാണ് സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഇക്കഴിഞ്ഞ ഒന്‍പതിനാണ് സംഭവം.രാജ്യസഭാസീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് ഓഫിസിന് മുന്‍വശത്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുന്ന തരത്തില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും ഇവര്‍ വയ്ക്കുകയായിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഫോട്ടോ പതിച്ച ശവപ്പെട്ടിയും അതിനുമുകളില്‍ ആദരാഞ്ജലികള്‍ എന്ന് എഴുതിയ റീത്തുമാണ് ഡി.സി.സി ഓഫിസിനു മുന്‍വശത്തെ കൊടിമരത്തിനുസമീപം കാണപ്പെട്ടത്. കൊടിമരത്തില്‍ കറുത്ത കൊടിയും കെട്ടിയിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യൂദാസുമാരാണെന്നും കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത ഇവര്‍ പ്രവര്‍ത്തകരുടെ മനസില്‍ മരിച്ചുപോയി, കോണ്‍ഗ്രസിന്റെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററകളും പതിച്ചിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.ശവപ്പെട്ടി വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ലൂര്‍ദ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ ഇവര്‍ വരുന്നതും ശവപ്പെട്ടി വാങ്ങുന്നതും കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ. സുധാകരന്‍ അനുകൂലികളാണ് ഇവരെന്നാണ് വിവരം. മൂവരെയും സസ്‌പെന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  a month ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  a month ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a month ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  a month ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a month ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a month ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a month ago