HOME
DETAILS

ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഹുദൈബിയ്യയുടെ സന്ദേശം ഉള്‍കൊള്ളണം: സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍

  
backup
April 05, 2017 | 7:00 PM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d

പാലക്കാട്: ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും കരാളഹസ്തങ്ങള്‍ കേരളത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ പരാജയപ്പെടുത്താന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) ഹുദൈബിയ്യയിലൂടെ നല്‍കിയ സമാധാന സന്ദേശം ഉള്‍കൊള്ളണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ സംഘടിപ്പിക്കുന്ന മദീന പാഷന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാ സന്ദേശയാത്രക്ക് പാലക്കാട് ടൗണില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ല പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴയുടെ നേതൃത്വത്തില്‍ ആനക്കര കോയക്കുട്ടി ഉസ്താദിന്റെ മഖാംസിയാറത്തോടെ ആരംഭിച്ച ആദ്യദിനയാത്ര കുമരനെല്ലൂര്‍, ചാലിശ്ശേരി, തിരുവേഗപ്പുറ, കൊപ്പം, പട്ടാമ്പി, വല്ലപ്പുഴ, നെല്ലായ, എലിയപറ്റ, കോതകുറുശ്ശി, പാലോട്, കൊടക്കാട്, കോട്ടോപ്പാടം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അലനല്ലൂരില്‍ സമാപിച്ചു.
സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കുമരംപുത്തൂര്‍ എ.പി ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ രണ്ടാംദിന യാത്ര കുമരംപുത്തൂര്‍ ചുങ്കം, മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ്, ആശുപത്രിപടി, ചിറക്കല്‍പടി, പൊന്നംകോട്, കല്ലടിക്കോട്, പാലക്കാട് മഞ്ഞക്കുളം, ചുങ്കമന്ദം അടിപ്പരണ്ട എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ആലത്തൂരില്‍ സമാപിച്ചു.
വൈസ് ക്യാപ്റ്റന്‍മാരായ ഹബീബ് ഫൈസി കോട്ടോപ്പാടം, അബദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശമീര്‍ ഫൈസി കോട്ടോപ്പാടം, കോഡിനേറ്റര്‍ ആരിഫ് ഫൈസി തിരുവേഗപ്പുറ, ഡയറകടര്‍ അബ്ദുറഹീം ഫൈസി അക്കിപ്പാടം, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ടി.കെ. സുബൈര്‍ മൗലവി, അസ്‌കര്‍ കരിമ്പ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നേതൃത്വം നല്‍കി. ജാഥാ അംഗങ്ങളായ കബീര്‍ അന്‍വരി, റഷീദ് കമാലി, ഹക്കീംതോട്ടര, ത്വയ്യിബ് ആലൂര്‍, ശാഫി ഫൈസി സംസാരിച്ചു.
ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹിബത്തുല്ലാഹ്,സൈനുല്‍ ആബിദ് ഫൈസി, കുഞ്ഞുമുഹമ്മദ് ഫൈസി, അബ്ദുസലാം ഫൈസി, ശമീര്‍ മാസ്റ്റര്‍, അബ്ദുസലാം അശ്‌റഫി, ഖാജാ ദാരിമി, യൂസുഫ് പത്തിരിപ്പാല, ബഷീര്‍ സംസം, നിഷാദ് പട്ടാമ്പി, സൈനുദ്ദീന്‍ മാസ്റ്റര്‍, ഉബൈദ് മാസ്റ്റര്‍ സംബന്ധിച്ചു.
മഹല്ല് ഖാസി സിദ്ധീഖ് ഫൈസിയുടെ പ്രാര്‍ഥനയോടെ ആലത്തൂരില്‍ ആരംഭിച്ച സമാപന സമ്മേളനം മേഖലാ പ്രസിഡന്റ് മുഹമ്മദ് ഉലൂമിയുടെ അധ്യക്ഷതയില്‍ ജാഥാ ക്യാപ്റ്റന്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു അബദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശമീര്‍ ഫൈസി കോട്ടോപ്പാടം, ആരിഫ് ഫൈസി തിരുവേഗപ്പുറ പ്രസംഗിച്ചു.
ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ ആദര്‍ശ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍, ഫിറോസ്, ഹബീബ്, ബഷീര്‍ ദാരിമി, മുസ്ഥഫ മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി,മനാഫ് കോട്ടോപ്പാടം സംബസിച്ചു.
റിയാസ് പാനൂര്‍ സ്വാഗതവും അബ്ദുറാസിഖ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  8 days ago
No Image

നോവായി മാറിയ യാത്ര; ഇ-സ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  8 days ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  8 days ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  8 days ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  8 days ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  8 days ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  8 days ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  8 days ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  8 days ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  8 days ago