വഴിയാത്രക്കാര്‍ക്ക് ആശ്വാസമേകി സൗജന്യ കുടിവെള്ള വിതരണം
തൃത്താല: മേഖലയില്‍ വേനല്‍ ചൂട് രൂക്ഷമായതോടെ വഴിയാത്രക്കാര്‍ക്ക് ആശ്വാസമേകി തൃത്താലയില്‍ സി.ഐ.ടി.യു തൊഴിലാളികളുടെ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. കനത്ത ചൂടില്‍ ദാഹിച്ച് വലഞ്ഞ് എത്തുന്നവര്‍ക്കായി ദാഹമകറ്റാന്‍ സംഭാരമാണ് തൊഴിലാളികള്‍ ഒരുക്കിയിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന തൃത്താലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ക്ക് ഇനി ഇവിടെ നിന്നും ദാഹമകറ്റാം.
തൃത്താല എടപ്പാള്‍ പാതയില്‍ വില്ലേജ് കാര്യാലയത്തിന് മുന്‍വശമുള്ള പന്തലില്‍ ആണ് സൗജന്യ ദാഹജല വിതരണം. കാല്‍നടയാത്രികരും, ഇരുചക്രവാഹനയാത്രക്കാരുമടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തി ദാഹമകറ്റി മടങ്ങുന്നത്. ഓരോ ദിവസവും എണ്‍പത് ലിറ്ററില്‍ അധികം സംഭാരമാണ് ഇവിടെ വിതരണം ചെയ്യുന്നത്.
സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ക്ക് പുറമെ തൃത്താല ഓട്ടോ ടാക്‌സി തൊഴിലാളികളുടെയും കാരുണ്യമതികളുടെയും സഹായ സഹകരണങ്ങളോടെയാണ് കുടിവെള്ള വിതരണം മുന്നോട്ടു പോവുന്നത്.
വരും ദിവസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കുന്നതോടെ ഇവിടെയെത്തി ദാഹമകറ്റുന്നവരുടെ എണ്ണവും വര്‍ധിക്കും. തൊഴിലാളികളായ ചന്ദ്ര ബാബു, ദാസന്‍, സനൂപ്, ബാലകൃഷ്ണന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."