HOME
DETAILS

മഴക്കെടുതി: 1236 ഹെക്ടറില്‍ കൃഷിനാശം,10.17 കോടിയുടെ നഷ്ടം

  
backup
June 14 2018 | 08:06 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-1236-%e0%b4%b9%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

 


തൊടുപുഴ: ജില്ലയില്‍ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി അര്‍ഹമായ ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കനത്ത കാറ്റിലും മഴയിലും വീടുനഷ്ടമായവര്‍ക്ക് അടിയന്തര ധനസഹായം ഉടനെ നല്‍കാനും നാശനഷ്ടത്തിന്റെ തോത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ സഹായത്തോടെ കണക്കാക്കി അര്‍ഹമായ ധനസഹായം എത്രയും വേഗം ലഭ്യമാക്കാനും കലകട്ര്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷക്കെടുതിയും ദുരിതാശ്വാസ നടപടികളും വിലയിരുത്താനും വിളിച്ചുചേര്‍ത്ത ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത തുടരണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം. താലൂക്ക് തലത്തില്‍ റവന്യൂ , ഫോറസ്റ്റ്, കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് റസ്‌ക്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് നടപടികള്‍ ത്വരിതപ്പെടുത്താനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചിന്നക്കനാല്‍ കെ.ഡി.എച്ച്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍, ബൈസണ്‍വാലി, കൊട്ടക്കാമ്പൂര്‍, വട്ടവട, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദേവികുളം സബ് ഡിവിഷണല്‍ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 1236.1 ഹെക്ടറില്‍ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. 10,17,38,900 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 96.235 കി.മീ പഞ്ചായത്ത് റോഡുകള്‍ നശിച്ചിട്ടുണ്ട്. 15 വീടുകള്‍ പൂര്‍ണ്ണമായും 252 വീടുകള്‍ ഭാഗികമായും നശിച്ചു. കൃഷി, വൈദ്യുതി, ദേശീയപാത ഉള്‍പ്പെടെ മറ്റ് റോഡുകള്‍ തുടങ്ങി വിവിധ മേഖലകളിലെ നാശനഷ്ടത്തിന്റെ പൂര്‍ണ്ണമായ വിവരം കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ എം.പി. വിനോദ്, ഡി.എം.ഒ ഡോ. പ്രിയ, തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago