HOME
DETAILS

കാലവര്‍ഷം; ജാഗ്രത വേണം

  
backup
June 15, 2018 | 3:26 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82


സംസ്ഥാനത്തൊട്ടാകെ നാശം വിതച്ചു കൊണ്ട് പേമാരി തകര്‍ത്തു പെയ്യുകയാണ്. തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നു. വന്‍തോതില്‍ കൃഷി നാശവും ആള്‍നാശവും. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വര്‍ഷം കനത്ത മഴ ഉണ്ടാകുമെന്നും ജൂണ്‍ മാസത്തിനു മുമ്പെ കാലവര്‍ഷം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. മഴക്കാല രോഗങ്ങളായ പകര്‍ച്ചപ്പനികള്‍ തടയുവാന്‍ ഒരളവോളം ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉതകുമെങ്കിലും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ കാലവര്‍ഷത്തോടൊപ്പം പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ടുവരുന്നത്.
ഇതിനെല്ലാറ്റിനുമുപരിയായി കാലവര്‍ഷാരംഭത്തോടൊപ്പം തന്നെ സ്‌കൂളുകളും തുറക്കുന്നു. മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടൊപ്പം തന്നെ കാലവര്‍ഷവും ആരംഭിക്കുന്നു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കൊച്ചു കുട്ടികള്‍ക്കൊപ്പം തന്നെ എല്‍.കെ.ജിയിലും യു.കെ.ജി യിലും പ്രവേശനം നേടുന്ന കുരുന്നുകളും ഈ മഴക്കാലത്ത് തന്നെയാണ് ഭാരിച്ച പുസ്തക സഞ്ചികളുമായി സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും പോകുന്നത്.
എന്നാല്‍, ഇവരുടെ യാത്രാ സുരക്ഷിതത്വത്തെക്കുറിച്ച് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല ഇപ്പോഴും എന്നത് എന്ത് മാത്രം പരിതാപകരവും ക്രൂരവുമാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ ഭാരമേറിയ പുസ്തക സഞ്ചികളുമായി ദുര്‍ഘട പാതകള്‍ താണ്ടുന്ന കാഴ്ചകള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. കുത്തിയൊഴുകുന്ന പുഴകളിലൂടെയും തോടുകളിലൂടെയും കൊച്ചു കുഞ്ഞുങ്ങളെ കുത്തിനിറച്ചു പോകുന്ന തോണികളും നൂല്‍പ്പാലങ്ങള്‍ പോലെയുള്ള മുളപ്പാലങ്ങളിലൂടെയും കുട്ടികള്‍ ബാലന്‍സിലൂടെ യാത്ര ചെയ്യുന്നത് ശ്വാസമടക്കിപ്പിടിച്ച് കാണാനെ സാധിക്കൂ. ഈ കാഴ്ച അത്യന്തം വേദനാജനകമാണ്.
ഇതിനു പുറമെയാണ് സ്വകാര്യബസുകാരുടെ ആട്ടും തുപ്പുമേറ്റ് യാത്ര ചെയ്യേണ്ട കുട്ടികളുടെ ദുരവസ്ഥ. കയറണമെങ്കില്‍ കിളി കനിയണം. കയറിയാല്‍ ഇരിക്കാന്‍ പാടില്ല. നഴ്‌സറികളിലേക്കും സ്‌കൂളുകളിലേക്കും കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളും ജീപ്പുകളും കൊള്ളാവുന്നതിന്റെ മൂന്നും നാലും ഇരട്ടികുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്.
മുകളില്‍ പറഞ്ഞതിനൊന്നും ക്രിയാത്മകമായ ഒരു പരിഹാര നടപടികളും അധികൃതഭാഗത്ത് നിന്നുണ്ടാകുന്നില്ല. എന്തെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പ്രസ്താവനകളുമായി മന്ത്രിമാര്‍ ചാടിപ്പുറപ്പെടും. ചില ഏച്ചു കൂട്ടല്‍ പരിഹാരങ്ങളുമായി ബന്ധപ്പെട്ട അധികൃതരും ഇറങ്ങും. എല്ലാം ദിവസങ്ങള്‍ കൊണ്ട് കെട്ടടങ്ങുമ്പോള്‍ വീണ്ടും പഴയപടി ആവര്‍ത്തിക്കുകയും ചെയ്യും.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ മരണപ്പെട്ടത്. മരട് കിഡ്‌സ് വേള്‍ഡ് പ്ലേ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥികളായ ആദിത്യന്‍ എസ്. നായര്‍ വിദ്യാലക്ഷ്മി എന്നീ രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണ് അപകടത്തില്‍ മരണപ്പെട്ടത്. അപകടം വരുത്തിയത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമായിരുന്നു. ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടികള്‍ നഷ്ടപ്പെട്ട ആ അച്ഛനമ്മമാരുടെ ദുഃഖം ഏതെങ്കിലും കാലത്ത് തീരുമോ. ഡ്രൈവറുടേതുപോലെ തന്നെ തെറ്റുകാരല്ലേ ഇത്തരം ആളുകളെ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരാക്കി നിയമിക്കുന്ന സ്‌കൂള്‍ അധികൃതരും. കാര്യപ്രാപ്തിയും പക്വതയുമുള്ളവരെ വേണം സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരായി നിയമിക്കുവാന്‍. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും മരടിലെ വാന്‍ അപകടം എല്ലാവരും മറന്നു. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളൊഴികെ.
അപകടവും അത്യാഹിതങ്ങളും സംഭവിക്കുന്നതിനു മുമ്പ് (ഇനിയങ്ങനെയൊന്നു സംഭവിക്കാതിരിക്കട്ടെ) അവ ഉണ്ടാകാതിരിക്കുവാന്‍ എന്ത് ചെയ്യണമെന്നാണ് ഇനിയെങ്കിലും സര്‍ക്കാര്‍ ആലോചിക്കേണ്ടത്.
നിയമം പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കുക, കുട്ടികളെ കുത്തിനിറച്ചു ഓടുന്ന ഓട്ടോറിക്ഷകളുടെയും ജീപ്പുകളുടെയും പെര്‍മിറ്റുകള്‍ റദ്ദാക്കുക, കുട്ടികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുക, കുട്ടികളെ കൊണ്ടുപോകുന്ന തോണികളുടെ അപകടകരമായ യാത്രക്ക് നിരോധനം കൊണ്ടുവരിക, സ്‌കൂളുകളിലേക്കുള്ള കേടുവന്ന നടപ്പാലങ്ങള്‍ നന്നാക്കുക.
സര്‍വോപരി ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ഒരവബോധം ഉണ്ടാകുവാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും സ്വകാര്യ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കും പഠനക്ലാസ് നല്‍കുക. അപകടം വന്നതിന് ശേഷം ഏതാനും നടപടികള്‍ സ്വീകരിക്കുകയും പിന്നീടത് വിസ്മരിക്കുകയും ചെയ്യുന്ന പതിവ് രീതികള്‍ക്ക് ഇനിയെങ്കിലും ഒരവസാനമുണ്ടാകണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  31 minutes ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  42 minutes ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  43 minutes ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  an hour ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  an hour ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  8 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  9 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  9 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  9 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  10 hours ago