200 വര്‍ഷത്തോളം പഴക്കമുള്ള മരം മുറിച്ചു മാറ്റിത്തുടങ്ങി
ബേപ്പൂര്‍: മാത്തോട്ടം വനശ്രീ കോംപൗണ്ടില്‍ ഗേറ്റിന് സമീപത്തായി സ്ഥിതി ചെയ്തിരുന്ന ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള സൂര്യകാന്തി മരം മുറിച്ചുതുടങ്ങി. ഇതിന്റെ കൂടെ തന്നെ അന്‍പതില്‍ താഴെ വര്‍ഷം പഴക്കമുള്ള രണ്ട് സൂര്യകാന്തി മരവും ഒരു മെയ്ഫ്‌ലവര്‍ മരവും ഒരു മട്ടി മരവുമാണ് മുറിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ഓട്ടോ സ്റ്റാന്‍ഡിലുള്ളവര്‍ക്കും മത്സ്യമാര്‍ക്കറ്റിനും അടുത്തുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കും ഇരുന്നൂറോളം വര്‍ഷമായി കുളിരും തണലും നല്‍കിയ മരങ്ങളാണ് ഇപ്പോള്‍ മുറിച്ചുമാറ്റുന്നത്. വനംവകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പുതുതായി നിര്‍മിക്കാന്‍ അനുവാദം കിട്ടിയ അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതിനായാണ് ഈ മരങ്ങളില്‍ നാലെണ്ണം മുറിക്കുന്നത്. ഫോറസ്റ്റ് മതിലിനോട് ചേര്‍ന്ന് പടിഞ്ഞാറേക്ക് പോകുന്ന കട്ട് റോഡിലേക്ക് പടര്‍ന്നുനില്‍ക്കുന്ന മരത്തില്‍നിന്ന് ഉണങ്ങിയ കമ്പുകള്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും മുകളില്‍ വീഴാറുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇതില്‍ ഒരു മരം മുറിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."