HOME
DETAILS
MAL
ഭാര്യ പിതാവിനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍
backup
February 26 2019 | 05:02 AM
കാട്ടാക്കട: ഭാര്യ പിതാവിനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍ .അടൂര്‍ കൊടുമണ്‍ തേക്കല്‍വിള വീട്ടില്‍നിന്നും കുളത്തുമ്മല്‍ ഷാരോണ്‍ റോസ് വീട്ടില്‍ താമസിക്കുന്ന ബിജു ജോഷ്വാ (50) നെയാണ് കാട്ടാക്കട പൊലിസ് അറസ്‌റ് ചെയ്തത് .
ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി പകല്‍ പന്ത്രണ്ടു മണിയോടെ ഓണംകോട് വച്ചാണ് കേസിനാസ്പദമായ സംഭവം.പാസ്റ്ററുടെ ഭാര്യ പിതാവ് ജോര്‍ജ് തോമസിനെ ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വോഷണത്തിലാണ്ഇയാള്‍ മുന്‍പുംനിരവധികേസിലെ പ്രതിയാണെന്നുപൊലിസ് കണ്ടെത്തിയത് .
ഒന്നിലധികം വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്ന കേസിലും മറ്റൊരു ഗാര്‍ഹിക പീഡന കേസിലും ഇയാള്‍ പ്രതിയായിരുന്നതായി കാട്ടാക്കട പൊലിസ് പറഞ്ഞു .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."