പൊതുമാപ്പ്: സ്‌പോണ്‍സര്‍ സഹകരിച്ചില്ലെങ്കില്‍ നേരിട്ട് ജവാസാത്തിനെ സമീപിക്കാം
ജിദ്ദ: തൊഴില്‍ വിസയില്‍ സഊദിയിലെത്തി ഇഖാമ ലഭിക്കാത്തവര്‍ക്കും പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ സഹകരിക്കുന്നില്ലെങ്കില്‍ നേരിട്ട് ജവാസാത്ത് ഓഫിസിനെയോ വിദേശി നിരീക്ഷണ വകുപ്പിനെയോ ശാഖാ ഓഫീസുകളെയോ സമീപിക്കാമെന്ന് ജവാസാത്ത് വക്താവ് തലാല്‍ അല്‍ശെല്‍വി അറിയിച്ചു.
തൊഴിലുടമയാണ് തന്റെ പേരിലുള്ള പിഴകളും ഫീസുകളും അടച്ച ശേഷം ഓണ്‍ലൈന്‍ സേവനം വഴി നിയമ ലംഘകര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കേണ്ടത്.
എന്നാല്‍ ഇക്കാര്യത്തില്‍ തൊഴിലുടമകള്‍ സഹകരിക്കുന്നില്ലെങ്കില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാന്‍ നിയമ ലംഘകര്‍ പ്രയാസപ്പെടേണ്ടതില്ല. തൊഴിലുടമകളുടെ നിയമ ലംഘനത്തിന് തൊഴിലാളികള്‍ ഒരിക്കലും ഉത്തരവാദികളല്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. പാസ്‌പോര്‍ട്ടും കണ്‍ഫേം ചെയ്ത ടിക്കറ്റുമാണ് എക്‌സിറ്റ് വിസ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത നിയമ ലംഘകര്‍ സ്വന്തം രാജ്യത്തെ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍നിന്നോ ഇഷ്യൂ ചെയ്ത ഇ.സി സഹിതമാണ് വിദേശി നിരീക്ഷണ വകുപ്പിനെ സമീപിക്കേണ്ടതെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.
അതേ സമയം പൊതുമാപ്പ് കാലാവധിക്കുള്ളില്‍ രാജ്യം വിട്ടുപോകാത്ത നിയമലംഘകര്‍ക്ക് പത്തു വര്‍ഷം വരെ സഊദിയിലേക്ക് പ്രവേശനം ലഭിക്കില്ല. 90 ദിവസത്തെ ഇളവ് കാലം കഴിഞ്ഞാലുടന്‍ നടക്കുന്ന തെരച്ചിലില്‍ പിടിയിലാകുന്ന അനധികൃതരെ ക്രിമിനല്‍ കുറ്റവാളികളായി കണ്ടാണ് നടപടി കൈക്കൊള്ളുക. പൊതുമാപ്പ് കാലാവധിയില്‍ ലഭിക്കുന്ന എക്‌സിറ്റ് വിസക്ക് രണ്ട് മാസത്തെ കാലാവധിയാണുള്ളത്. എന്നാല്‍ പൊതുമാപ്പ് കാലാവധി തീരും മുമ്പ് രാജ്യം വിട്ടിരിക്കണം. തൊഴില്‍, താമസ നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ഒരു വിധത്തിലുള്ള സാമ്പത്തിക പിഴയും തടവ് ശിക്ഷയുമില്ലാതെ രാജ്യം വിടാനുള്ള അവസരമാണിതെന്നും തലാല്‍ അല്‍ശെല്‍വി പറഞ്ഞു. ഇത് നിരസിക്കുന്നവര്‍ കടുത്ത നടപടികളാവും നേരിടേണ്ടിവരിക. എല്ലാ സാമ്പത്തിക പിഴകളും നല്‍കേണ്ടി വരും. ജയില്‍ ശിക്ഷയും അനുഭവിക്കണം. അവസാന ദിവസങ്ങളില്‍ എക്‌സിറ്റ് നേടുന്നതിനും രേഖകള്‍ പൂര്‍ത്തീകരിക്കുന്നതിനും കാത്തുനില്‍ക്കുന്നവര്‍ 90 ദിവസത്തെ ഇളവ് കാലത്തിനുള്ളില്‍ രാജ്യം വിടാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത സാഹചര്യത്തില്‍ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."