ബാഹ്യ ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; ജിഷ്ണു കേസില്‍ നീതി ഉറപ്പാക്കിയെന്നും അവകാശവാദം
മലപ്പുറം: ജിഷ്ണു പ്രണോയുടെ മാതാവ് മഹിജയെ ഡി.ജി.പി ഓഫിസിനു മുന്നില്‍ വലിച്ചിഴച്ച സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നങ്ങള്‍ക്ക് കാരണം ബാഹ്യശക്തികളുടെ ഇടപെടലാണെന്നാണ് പിണറായി ഇന്ന് മലപ്പുറത്ത് പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും അതിനുവേണ്ട നടപടികളാണ് ഇതുവരെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ്. ബുധനാഴ്ച ജിഷ്ണുവിന്റെ കുടുംബത്തിലെ ആറംഗങ്ങള്‍ക്ക് ഡി.ജി.പി സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമെത്തിയ മറ്റു ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ജിഷ്ണുവിന്റെ അമ്മയ്ക്കെതിരെ അതിക്രമമുണ്ടായിട്ടില്ലെന്ന് ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ജിഷ്ണു കേസിലെ പ്രതിയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. മറ്റു പ്രതികളെ കണ്ടെത്താനും ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടെത്താനും ശ്രമം തുടരുകയാണ്. ജിഷ്ണുവിന് നീതി ഉറപ്പാക്കാനുള്ള കാര്യങ്ങളാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."