HOME
DETAILS
MAL
പിറന്നാള്‍ ദിനത്തില്‍ പെട്രോളിന് ഒന്‍പത് രൂപ ഡിസ്കൗണ്ട് നല്കി രാജ് താക്കറെ
backup
June 15 2018 | 04:06 AM
മുംബൈ: പിറന്നാള്‍ ദിനത്തില്‍ പെട്രോളിന് ഒന്‍പത് രൂപ ഡിസ്കൗണ്ടുമായി മഹാരാഷ്ട്ര നവ നിര്മാണ്സേന നേതാവ് രാജ് താക്കറെ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നാല് മുതല്‍ ഒന്‍പത് രൂപ വരെ വിലക്കുറവിലാണ് ഇന്ന് ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ ലഭിച്ചത്. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു വിലക്കുറവ്. മിക്കവരും ഫുള്‍ടാങ്ക് അടിച്ച് ഓഫര്‍ പ്രയോജനപ്പെടുത്തി. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.26 രൂപയാണ് മഹാരാഷ്ട്രയില്‍ ഈടാക്കുന്നത്. അനിയന്ത്രിതമായി ഇന്ധനവില വര്‍ധിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിനെതിരേയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്ന് താക്കറെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജ് താക്കറെക്ക് 50 വയസ് പൂര്‍ത്തിയായ ദിവസമായിരുന്നു ഇന്നലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."