കൊവിഡ് 19: ചൊക്ലിയില്‍ പൊലിസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍
തലശേരി: കൊവിഡ് വൈറസ് സ്ഥിരീകരിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെ സെക്കന്റെറി കോണ്ടക്ട് പട്ടികയില്‍ ചൊക്ലി പൊലിസ് ഉദ്യോഗസ്ഥരും. ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരുപതുകാരനുമായി സമ്പര്‍ക്ക പട്ടികയിലുള്ള ബന്ധുവും ജാഗ്രത സമിതി വളണ്ടിയറുമായ യുവാവാണ് പൊലിസുമായി ബന്ധമുള്ള വ്യക്തി.
വിദേശത്ത് നിന്നുമെത്തിയ യുവാവിന് ക്വാറന്റൈന് സമയ പരിധി കഴിഞ്ഞതിന് ശേഷം ഇക്കഴിഞ്ഞ 21ന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊക്ലി സി.ഐയും, എസ്.ഐയും ഉള്‍പ്പെടെയുള്ള ആറ് പൊലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡുകള്‍ അടയ്ക്കുന്നതിനിടെ സഹായത്തിനെത്തിയ ജാഗ്രത സമിതി വളണ്ടിയറുടെ ഇടപെടലുകളാണ് പൊലിസിനെ സെക്കന്റെറി കൊണ്ടാക്ട് ലിസ്റ്റില്‍ ഇടംപിടിപ്പിച്ചത്.
സി.ഐയും, എസ്.ഐയും കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ചൊക്ലി പൊലിസ് സ്റ്റേഷന് ഇന്ന് രാവിലെ അടച്ചിട്ടു. തുടര്‍ന്ന് അണുമുക്തമാക്കിയതിന് ശേഷമാണ് സ്റ്റേഷന് തുറക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."