ഹര്‍ത്താല്‍ പൂര്‍ണം; ചിലയിടങ്ങളില്‍ സംഘര്‍ഷം
തൊടുപുഴ: പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.ഫും ബി.ജപി.യും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ഹൈറേഞ്ചില്‍ പല മേഖലകളിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കട്ടപ്പനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലാന്റ് അസൈന്‍മെന്റ് ഓഫിസിലെ ജീവനക്കാരെ ഇറക്കി വിട്ട് കസേരകള്‍ അടിച്ചു തകര്‍ത്തു. രാജാക്കാട്ട് സര്‍വ്വേ സൂപ്രണ്ട് ഓഫിസ് അടപ്പിച്ച് ജീവനക്കാരെ ഇറക്കി വിട്ടു. അടിമാലിയില്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. .
വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മൂന്നാറിലെത്തിയ സഞ്ചാരികള്‍ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. തോട്ടംമേഖലയില്‍ പണികള്‍ മുടങ്ങിയില്ല.
തൊടുപുഴ നഗരത്തില്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. ഏതാനും സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടി. തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനില്‍ ഓഫിസുകളില്‍ ഹാജര്‍നില തീരെ കുറവായിരുന്നു. തൊടുപുഴ കെ.എസ.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഗുരുവായൂര്‍ക്കും എറണാകുളത്തിനും രാവിലെ സര്‍വിസ് നടത്തി. പീന്നീട് സര്‍വിസ് നിര്‍ത്തിവെച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകനം നടത്തി. തൊടുപുഴ നഗരത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് നേതാക്കളായ സി.പി.മാത്യു, കെ.എം.എ ഷുക്കൂര്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, പി.എസ് അബ്ദുല്‍ ജബ്ബാര്‍, എന്‍.ഐ. ബെന്നി, മുഹമ്മദ് വെട്ടിക്കല്‍, വി.ഇ. താജുദ്ദീന്‍, അഡ്വ സി.കെ ജാഫര്‍, എം.എ കരീം, ഇ എ എം അമീന്‍, സല്‍മാന്‍ ഹനീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."