HOME
DETAILS

അടിമപ്പണി: സുധേഷ്‌കുമാറിനെ മാറ്റി

  
backup
June 16 2018 | 22:06 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%a7%e0%b5%87%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf


തിരുവനന്തപുരം: പൊലിസുകാരെ അടിമപ്പണി ചെയ്യിപ്പിച്ച എ.ഡി.ജി.പി സുധേഷ്‌കുമാറിനെ സായുധ സേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി അനന്തകൃഷ്ണനാണ് പകരം ചുമതല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇദ്ദേഹത്തിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവറെ മര്‍ദിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ പുതിയ പദവി നല്‍കേണ്ടെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അതിനിടെ, സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. പൊലിസ് അസോസിയേഷന്‍ ഭാരവാഹികളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വരും. നിലവില്‍ ഈ സംഭവം തിരുവനന്തപുരം സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപനാണ് അന്വേഷിക്കുന്നത്. മര്‍ദനമേറ്റ ഗവാസ്‌കറിന് 50,000 രൂപ ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സുധേഷ് കുമാറിനോട് പൊലിസ് ആസ്ഥാനത്ത് എത്താന്‍ ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധേഷ് കുമാറിനെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഡി.ജി.പി തീരുമാനിച്ചത്.
അതേസമയം, എ.ഡി.ജി.പിയുടെ വീട്ടില്‍ അടിമപ്പണി പതിവാണെന്നു രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എ.ഡി.ജി.പിയുടെ അറിവോടെയാണ്. ഇതിനു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവര്‍മാരെ പിരിച്ചുവിട്ടു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു. ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയത് സര്‍ക്കാര്‍ വാഹനത്തിലാണ്. എ.ഡി.ജി.പിയുടെ മകളും ഭാര്യയും പ്രഭാത നടത്തത്തിനായി പോകാന്‍ ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നത്.
ഇത് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുള്ള സുധേഷ് കുമാര്‍ ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറമെ നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നല്‍കിയിരിക്കുന്ന വാഹനങ്ങളാണ് വീട്ടാവശ്യത്തിനായി ഇദ്ദേഹം കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. പൊലിസ് ഡ്രൈവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ച സംഭവം ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago