HOME
DETAILS

വീട്ടമ്മയുടെ പത്തുലക്ഷം തട്ടിയ നാലംഗ സംഘം പിടിയില്‍

  
backup
June 16 2018 | 22:06 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82


വാടാനപ്പള്ളി: വീട്ടമ്മയായ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പത്തുലക്ഷം കവര്‍ന്ന നാലു യുവാക്കള്‍ അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.
വീട്ടമ്മയില്‍നിന്ന് അരലക്ഷംരൂപ കൂടി തട്ടിയെടുക്കാനുള്ള നീക്കത്തിനിടെ പൊലിസ് തന്ത്രപരമായി ഇവരെ പിടികൂടുകയായിരന്നു. മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് നാലംഗ സംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിനു ഇരയാക്കിയത്.
ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ സ്‌ക്രീന്‍ഷോട്ട് ചെയ്‌തെടുത്തായിരുന്നു മോര്‍ഫിങ്ങിന് ഉപയോഗിച്ചത്. പല തവണകളിലായി സ്വര്‍ണ്ണാഭരണങ്ങളും പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കിയിരുന്നതായി പൊലിസ് വ്യക്തമാക്കിയിരുന്നു.
വലപ്പാട് എസ്.ഐമാരായ പി.സി ചാക്കോ, എന്‍.കെ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ കെ.എ ഹബീബ്, സി.പി.ഒമാരായ എ.വി വിനോഷ്, ടി.എസ് ശബരീഷ്, ജീജോ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago