HOME
DETAILS
MAL
അമ്മമാരുടെ കണ്ണീരിന് പിണറായി വലിയ വില നല്‍കേണ്ടി വരും: ചെന്നിത്തല
backup
April 06 2017 | 20:04 PM
പെരിന്തല്‍മണ്ണ: കേരളത്തിലെ അമ്മമാരുടെ കണ്ണീരിന് പിണറായി വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
മകന് നഷ്ടപ്പെട്ട അമ്മയുടെ ദീനരോധനം 90 ദിവസം കഴിഞ്ഞിട്ടും ഈ സര്‍ക്കാറിന്റെ കര്ണപുടങ്ങളില് എത്തിയിട്ടില്ല. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ എല്ലാ നേതാക്കളും പോയി. പക്ഷെ മുഖ്യമന്ത്രി മാത്രം പോയില്ല. എല്ലാ തെളിവുകളുണ്ടായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."