കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത് ഒരേ പൊലിസ് നയം: ഉമ്മന്‍ ചാണ്ടി
കൊണ്ടോട്ടി: ഡല്‍ഹിയില്‍ മോദിയും കേരളത്തില്‍ പിണറായി വിജയനും നടപ്പാക്കുന്നത് ഒരേ പൊലിസ് നയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊണ്ടോട്ടി മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന യു.ഡി.എഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ മാതാവിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നജീബിന്റെ ഉമ്മക്കെതിരെ ഡല്‍ഹിയില്‍ നടന്നതും ഒരേ പോലെയുളള പൊലിസ് അതിക്രമമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ കാരിമുക്കില്‍ തുടങ്ങിയ പ്രചാരണ പൊതുയോഗങ്ങള്‍ രാത്രിയിലാണ് അവസാനിച്ചത്. നെടിയിരുപ്പ് കാരിമുക്ക്, എന്‍.എച്ച് കോളനി, കോട്ടാശ്ശേരി കോളനി, ചെറളക്കുണ്ട്, പേങ്ങാട്, കൊടപ്പുറം, വാഴയൂര്‍, പുളിക്കല്‍, മുണ്ടക്കല്‍, ചീക്കോട്, എടവണ്ണപ്പാറ, ഐക്കരപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ ഒളവട്ടൂരിലായിരുന്നു സമാപനം. വിവിധയിടങ്ങളില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി, അഷ്‌റഫ് മടാന്‍, പി.പി മൂസ, നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, പി.എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."