HOME
DETAILS
MAL
ഇസ്‌റാഈല്‍ മുന്‍ മന്ത്രിക്ക് 11 വര്‍ഷം തടവ്
backup
February 26 2019 | 19:02 PM
ടെല്‍ അവീവ്: ഇറാനു വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഇസ്‌റാഈല്‍ മുന്‍ മന്ത്രി ഗോനെന്‍ സെജേവിനെ 11 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. കേസില്‍ കഴിഞ്ഞമാസം സെജേവിനെ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. 1995-96 കാലത്ത് ഊര്‍ജ മന്ത്രിയായിരുന്നു ഇദ്ദേഹം. നൈജീരിയയില്‍ ജീവിച്ചിരിക്കെയാണ് ഇദ്ദേഹത്തെ ഇറാന്റെ ഇന്റലിജന്റ്‌സ് വലവീശിയത്.
ഇതിനു പിന്നാലെ നൈജീരിയയിലെ ഇറാന്‍ എംബസിയില്‍ ഇദ്ദേഹം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും ഇസ്‌റാഈല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ബെറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."