HOME
DETAILS
MAL
കൊവിഡ്: 41 ദിവസത്തിനുശേഷം മലപ്പുറം സ്വദേശി ആശുപത്രിവിട്ടു
backup
April 28 2020 | 02:04 AM
കൊച്ചി: കൊവിഡ് 19 വൈറസിനെ പ്രതിരോധിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഹര്‍ഷാല്‍ ഐസൊലേഷനില്‍ കഴിഞ്ഞത് 41 ദിവസം. 36 ദിവസങ്ങള്‍ രോഗബാധിതനായി തുടര്‍ന്നു. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങളില്‍ വൈറസില്ല എന്ന് ഉറപ്പുവരുത്തി ഇന്നലെ മുഹമ്മദ് ഹര്‍ഷാല്‍ ആശുപത്രി വിട്ടു.
കഴിഞ്ഞ മാര്‍ച്ച് മാസം 18 നാണ് ലണ്ടനില്‍ നിന്നും ഷാര്‍ജ വഴി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി എത്തിയത്. 22 കാരനായ ഇയാള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 41 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."