കലോത്സവത്തില്‍ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കാലിക്കറ്റ് സര്‍വ്വകലാശാല സി സോണ്‍ കലോത്സവത്തില്‍ രാഷ്ട്രീയം ഒഴിവാക്കി യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇടതു പക്ഷ അധ്യാപക സംഘടനകളും , എസ്.എഫ്.ഐ ഭരിക്കുന്ന യൂനിവേഴ്‌സിറ്റി യുനിയനും ചേര്‍ന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംസടനായായ എം.എസ്.എഫ് യുനിയന്‍ ഭരിക്കുന്ന കോളജുകളിലെ വിദ്യാര്‍ഥികളെ കലോല്‍സവത്തില്‍ പങ്കെടുപ്പിക്കുന്നില്ലന്ന് അരോപിച്ച് മങ്കട സര്‍ക്കാര്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നസീഫ്, പ്രിയദര്‍ശിനി കോളജ് യുനിവേഴിസിറ്റ യുണിയന്‍ മെമ്പര്‍ അനീസ്, ശുഹൈബ് കെ.കെ എന്നിവര്‍ അഡ്വ.പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്.
പരാതിക്കാരായ നുറ്റി അറുപത്താറ് വിദ്യാര്‍ഥഥികളെ പങ്കെടുപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയിട്ടും യുനിവേഴ്‌സിറ്റി യുനിയനും, കലോല്‍സവ സ്വാഗത സംഘവും അനുവദിക്കന്നില്ലന്ന വാദം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."