HOME
DETAILS

'എല്ലാത്തിനും ഉത്തരവാദി ഞാന്‍'- നിരാശയില്‍ മെസ്സി

  
backup
June 17 2018 | 06:06 AM

sports-17-06-18-messi-world-cup

മോസ്‌കോ: ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്' മെസ്സി കൂട്ടിച്ചേര്‍ത്തു.

ആരാധകരെ ഏറെ നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. കുഞ്ഞന്‍മാരായ ഐസ്‌ലന്റിനോട് 11ന്റെ സമനില വഴങ്ങിയ ആദ്യ കളിയില്‍ അര്‍ജന്റീനക്ക് ഒരു പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീനക്ക് ഗോളവസരങ്ങള്‍ പലതും മുതലാക്കാനായില്ല. 64ാം മിനുട്ടില്‍ അര്‍ജന്റീനന്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഐസ്‌ലന്റ് കീപ്പര്‍ ഹന്നസ് ഹല്‍ഡോര്‍സണ്‍ കിക്ക് തട്ടിയകറ്റുകയായിരുന്നു. ഗോളെന്നുറച്ച പല അവസരങ്ങളും അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും ഐസ്‌ലന്റ് മഞ്ഞുമലയായി ഉറച്ചു നിന്നതോടെ അര്‍ജന്റീന സമനിലയോടെ മടങ്ങി. 19ാം മിനുട്ടില്‍ അഗ്യൂറോ അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടി. ഇത് ലോകകപ്പിലെ അഗ്യൂറോയുടെയും അര്‍ജന്റീനയുടെയും ആദ്യത്തെ ഗോളായി.

എന്നാല്‍ അര്‍ജന്റീനയുടെ ലീഡിന് രണ്ട് മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 23ാം മിനുട്ടില്‍ ഗോള്‍ മടക്കി ഐസ്‌ലന്റ് അര്‍ജന്റീനയേയും ലോകത്തേയും ഞെട്ടിച്ചു. ആല്‍ഫ്രിയോ ഫിന്‍ബൊഗസനാണ് ഐസ്‌ലന്റിന് വേണ്ടി ഗോള്‍ നേടിയത്. റീ ബോണ്ട് വന്ന പന്തിനെ ഫിന്‍ബൊഗസന്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഐസ്‌ലന്റ് ഗോള്‍ മുഖത്ത് അര്‍ജന്റീന നിരന്തരം അക്രമം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയുടെ വെല്ലുവിളി കുറവുള്ള മത്സരമായിരുന്നു ഇത്. പക്ഷെ അര്‍ജന്റീനിയന്‍ ടീമിന്റെ പ്ലാന്‍ നടപ്പിലാക്കാന്‍ ഐസ്‌ലന്റ് താരങ്ങള്‍ സമ്മതിച്ചില്ല. അര്‍ജന്റീനക്ക് അടുത്ത രണ്ടു മത്സരങ്ങളും കടുത്തതാകും. ശക്തരായ ക്രൊയേഷ്യയേയും നൈജീരിയയേയുമാണ് അവര്‍ക്ക് നേരിടാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago