തെക്കന്‍ ജില്ലകളില്‍ പ്രചാരണം സജീവം
കൊല്ലം / കോട്ടയം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ദേശീയ പ്രതിനിധി സംഗമത്തിന്റെ തെക്കന്‍ ജില്ലകളിലെ പ്രചാരണ പരിപാടിക്ക് തുടക്കമായി. കൊല്ലം പൊലിസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രചാരണ സമ്മേളനത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ ഉദ്്ഘാടനം ചെയ്തു.
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ടി.കെ ഇബ്രാഹിംകുട്ടി മുസ്ലിയാര് അധ്യക്ഷനായി. സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, ദമീന്‍ മുട്ടയ്ക്കാവ്, അഞ്ചല്‍ ബദ്റുദീന് , അബ്ദുസ്സമദ് മാസ്റ്റര്‍, എസ്. അഹമദ് ഉവൈല്‍, ശാജഹാന്‍ അമാനി, ജവാദ് ബാഖവി, മഹ്മൂദ് മുസ്ലിയാര്,അബ്ദുസ്സലീം റശാദി, സനൂജ് സത്താര്‍, അബ്ദുള്‍ അസീസ് കുന്നുവിള, യൂനുസ് മുസ്ലിയാര്,എരൂര്‍ ബദഹുദീന് പ്രസംഗിച്ചു.
കോട്ടയത്ത് നടന്ന പ്രചാരണ സമ്മേളനം എസ്.എം.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ഹാജി എസ്.എം. ഫുആദിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മഅ്മൂന്‍ ഹുദവി വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഒ.എം ശരീഫ് ദാരിമി, മുഹമ്മദലി അല്‍കാശിഫി, പരീതുകുഞ്ഞ് ഹാജി, മുഹമ്മദ് ഹാശിം തലയോലപറമ്പ്, മുഹമ്മദ് ഹാരിസ് ചങ്ങനാശേരി, അബ്ദുല്‍ ജബ്ബാര്‍ ചെങ്ങളം, മാഹിന്‍ അബൂബക്കര്‍ ഫൈസി, ശാഹുല്‍ ഹമീദ് ഇല്ലിക്കല്‍, കെ.എ ശരീഫ് കുട്ടി ഹാജി, അന്‍വര്‍ തലയോലപറമ്പ്, നവാസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."