പലകപാണ്ടി പദ്ധതി പ്രദേശത്തെത്താന്‍ റോഡില്ലാത്തത് ദുരിതമാകുന്നു
പാലക്കാട്: കോടികള്‍ ചിലവിട്ടു നിര്‍മിച്ച പലകപാണ്ടി പദ്ധതി പ്രദേശത്തെത്താന്‍ റോഡില്ലാത്തത് ദുരിതമാകുന്നു.ഇവിടേക്കു എത്താന്‍ ഇപ്പോള്‍ കാട്ടുവഴി മാത്രമാണ് ഉള്ളത് .പത്തു വര്‍ഷം മുന്‍പ് ഒന്‍പതു കോടിയോളം മുടക്കിയാണ് പദ്ധതിപ്പണി കഴിച്ചത്.
പലകപാണ്ടി വെള്ളച്ചാട്ടത്തിലെത്താന്‍ ഇപ്പോള്‍ നടക്കുക മാത്രമേ രക്ഷയുള്ളൂ.അതും കാടിനകത്തു കൂടി കാട്ടാനകളും, പുലിയുമൊക്കെ കാണാറുള്ള ഇവിടെ പകല്‍ സമയത്തുപോലും ഒറ്റയ്ക്ക് പോകാന്‍ പ്രയാസമാണ് .ഈ സാഹചര്യത്തില്‍ എന്തെങ്കിലും അത്യാഹിതസംഭവം,ഉണ്ടായാല്‍ ഇവിടേക്ക് എത്താന്‍ പ്രയാസമായിരിക്കും.
ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താനും തയാറാവുന്നില്ലെന്ന പരാതിയുമുണ്ട് .കഴിഞ്ഞ ദിവസം പലകപാണ്ടി കനാലില്‍ മണ്ണടിഞ്ഞതിനാല്‍ വെള്ളം കനാല്‍ കവിഞ്ഞൊഴുകി നഷ്ടപ്പെടുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയ രണ്ടു ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്ക് മുന്നില്‍ കുടുങ്ങി മണിക്കുറുകള്‍ കഴിഞ്ഞ്് വനംവകുപ്പ് ജീവനക്കാരെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്. കനാല്‍ പൊട്ടിയാലോ,മറ്റ് കാര്യങ്ങള്‍ക്കോ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ കഴിയില്ല
ഇപ്പോള്‍ പലകപ്പാണ്ടി വെള്ളച്ചാട്ടം കാണാന്‍ കുട്ടികളുള്‍പ്പെടെധാരാളം പേര്‍ ദിവസവും ഇവിടെ നടന്നെത്താറുണ്ട് .വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതും പതിവാണ് .നല്ല മഴ പെയ്താല്‍ തെന്മലയില്‍ നിന്നും വെള്ളം കുത്തിയൊലിച്ചാണ് താഴേക്ക് വരുന്നത് .അപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശക്തികൂടിയാല്‍ ഒഴുക്കില്‍ പെടാനുള്ള സാധ്യതയുമുണ്ട് .വല്ല അത്യാഹിതമുണ്ടായാല്‍ ഫയര്‍ ഫോഴ്‌സ്ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മൂന്ന് കിലോമീറ്റര്‍ അപ്പുറത്തു് നിര്‍ത്തി നടന്നു വേണം വെള്ളച്ചാട്ടത്തിനു സമീപമെത്തിപ്പെടാന്‍. അതിനാല്‍ ഇവിടേക്കു എത്താന്‍ ഒരു റോഡ് അത്യാവശ്യമാണ് .ഗ്രാമ പഞ്ചായത്തോ, ജില്ലാ പഞ്ചായത്തോ ഫണ്ട് ചിലവിട്ടു റോഡുണ്ടാക്കിയാല്‍ ഇവിടെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും . നല്ല വരുമാനവും ലഭിക്കാനിടയുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."