മദ്യവില്‍പനശാലക്കെതിരേ നാട്ടുകാര്‍ സമരരംഗത്ത്
ആറ്റിങ്ങല്‍ തോട്ടവാരത്താണ് മദ്യവില്‍പന ശാല തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്
ആറ്റിങ്ങല്‍: കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യവില്‍പ്പനശാലയ്‌ക്കെതിരെ നാട്ടുകാര്‍ സമരവുമായി രംഗത്ത്. സ്ത്രീകളുള്‍പ്പെടെ നൂറോളം പേരാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാത്രിയും പകലുമായി സമരത്തില്‍ പങ്കെടുക്കുന്നത്. തോട്ടവാരം തെങ്ങുംവിളപുരയിടത്തിലെ ഷെഡിലാണ് മദ്യ വില്‍പ്പനശാല തുടങ്ങാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. എന്നാല്‍ മദ്യവില്‍പ്പനശാലകള്‍ ആരംഭിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ അനുമതി നല്‍കിയതെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മദ്യചില്ലറ വില്‍പ്പനശാല തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ കാവുകള്‍ ക്ഷേത്രങ്ങള്‍ ഇവയൊക്കെയുണ്ടെങ്കിലും ഇവയൊന്നും കണക്കിലെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ആര്‍ എസ് പ്രശാന്ത്, സമരസമിതി കണ്‍വീനര്‍ മുരളീധരന്‍, മുന്‍ കൗണ്‍സിലര്‍മാരായ സുമാ മണി, ജലജകുമാരി, പ്രഭാകരന്‍, റെജു തോട്ടവാരം, അജിത് പ്രസാദ്, ശ്യാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."