HOME
DETAILS
MAL
ബശ്ശാറിനെതിരെ വാഷിങ്ടണില്‍ സിറിയക്കാരുടെ പ്രതിഷേധം
backup
April 07 2017 | 07:04 AM
വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസിനു മുന്നില്‍ സിറിയന്‍ പൗരന്മാരുടെ പ്രതിഷേധം. സിറിയയിലെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അസദാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ബശ്ശാറിനെതിരായ പ്ലക്കാര്‍ഡുകളുമായാണ് സംഘമെത്തിയത്.
ചൊവ്വാഴ്ച സിറിയന്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ പിഞ്ചു കുഞ്ഞുങ്ങളുള്‍പെടെ 80 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."