HOME
DETAILS
MAL
മംഗലപുരത്ത് 20.70 കോടി രൂപയുടെ ബജറ്റ്
backup
April 07 2017 | 18:04 PM
മംഗലപുരം: ഭവനനിര്‍മാണത്തിന് രണ്ടുകോടി രൂപയും തൊഴിലുറപ്പ് പദ്ധതിയ്ക്ക് നാലുകോടി രൂപയും വകയിരുത്തി 20.70 കോടി രൂപ വരവും 18.81 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് മംഗലപുരം ഗ്രാമപഞ്ചായത്ത് പാസാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റെ് സുമ ഇടവിളാകമാണ് ബജറ്റ് അവതരിപ്പിച്ചത്.
കൃഷി, മൃഗസംരക്ഷണ മേഖലയില്‍ 49 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കായി നാലു കോടിയും വനിതാ ശിശുക്ഷേമ പദ്ധതികളില്‍ 81.5ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആശ്രയ പദ്ധതി, പകല്‍ വീട്, ബഡ്സ് സ്കൂള്‍ തുടങ്ങി വയോജനങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമത്തിനായി 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."