മങ്ങാട്ടുകോണത്തെ യുവാവിന്റെ കൊലപാതകം: നാലുപേര്‍ പിടിയില്‍
കഴക്കൂട്ടം: ചന്തവിള മങ്ങാട്ടുകോണത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേര് പിടിയില്‍. ചന്തവിള മങ്ങാട്ടുകോണം സ്വദേശികളായ ശരണ്യാഭവനില്‍ ശരത്ത് (27), ചേങ്കോട്ടുകോണത്ത് വീട്ടില്‍ അജയകുമാര്‍ (30), ചേങ്കോട്ടുകോണത്ത് വീട്ടില്‍ സാബു (29), വിഷ്ണു ഭവനില്‍ സച്ചു (21) എന്നിവരെയാണു പോത്തന്‍കോട് പൊലിസ് ആറ്റിങ്ങലില്‍ വച്ച് പിടികൂടിയത്.
പോത്തന്‍കോട് ചന്തവിള മണ്ണറത്തൊടി ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന മണ്‍വിള കോളനിയില്‍ വിജയന്റെ മകന് ബിച്ചു എന്നു വിളിക്കുന്ന വിനയ ബോസിനെ (38) യാണു പ്രതികള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 22നു പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. പുല്ലാന്നിവിള റോഡ് വഴി നടന്നുവരികയായിരുന്ന വിനയ ബോസിനെ പുല്ലാന്നിവിള കലുങ്കിനു സമീപം വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ച് റോഡില്‍ തള്ളി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിനയ ബോസ് മരിക്കുകയായിരുന്നു.
പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാര്‍, പോത്തന്‍കോട് സി.ഐ എസ്. ഷാജി, എസ്.ഐമാരായ ജെ.എസ് അശ്വിനി, രവീന്ദ്രന്, എ.എസ്.ഐ മാരായ സത്യദാസ്, ഗോപകുമാര്‍, പൊലിസ് ഉദ്യോഗസ്ഥരായ ജ്യോതിഷ്, റിയാസ്, അരുണ്‍ശശി, ഷാജഹാന്, അരുണ്‍, സന്തോഷ്, സജീഷ്, ഹോം ഗാര്‍ഡുമാരായ ഉദയന്‍, സജി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."