നിത്യഹരിതനായകന് ക്ലാപ്പടിച്ച് ആദരം
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിതനായകന് ക്ലാപ്പടിച്ച് ആദരം. ആദ്യസിനിമയില്‍ പ്രേംനസീറിന്റെ മുഖത്തടിച്ച ക്ലാപ്പ് ബോര്‍ഡ് വീണ്ടും ശബ്ദിച്ചപ്പോള്‍ തലസ്ഥാനം ഒന്നടങ്കം പ്രേംനസീറിന്റെ ഓര്‍മ്മയില്‍ മുഴുകി. ഇന്നലെ പ്രേംനസീറിന്റെ 90ാം ജന്മദിനദിനാഘോഷ വേദിയിലായിരുന്നു വ്യത്യസ്തമായ ഈ ഉദ്ഘാടന ചടങ്ങ്.
കൗമുദി ബാലകൃഷ്ണന്‍ തിരക്കഥയെഴുതിയ നസീര്‍ ആദ്യമായി അഭിനയിച്ച് 'ത്യാഗസീമ' സിനിമയുടെ ക്ലാപ്പടിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 'പ്രേം നസീര്‍ നിത്യവസന്തം' എന്ന പരിപാടി പരിപാടി ഉദ്ഘാടനം ചെയ്തത്. സത്യനും നസീറും അഭനയിച്ച ത്യാഗസീമ പുറത്തിറങ്ങിയിരുന്നില്ല. നിശാഗന്ധിയില്‍ ആയിരക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രേം നസീറിന്റെ സമകാലികരെയും സമപ്രവര്‍ത്തകരെയും ആദരിച്ചു.
താരജാഡകളില്ലാത്ത തനി നാട്ടിന്‍പുറത്തുകാരായ അതില്യ നടനായ പ്രേം നസീറിന് ഉചിതമായ സ്മാരകം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യേശുദാസിന്റെ ശബ്ദവും നസീറിന്റെ അഭിനയവുമാണ് ആ കാലഘട്ടത്തെ സ്വാധീനിച്ചത്. കോടികളുടെ പ്രതിഫലമില്ലാതിരുന്ന കാലത്ത് പാവങ്ങളെ നസീര്‍ സഹായിച്ചു. സിനിമയെന്ന കലയെ ഇത്രയദികം സ്‌നേഹിച്ച കലാകാരനില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയ സിദ്ധിയെ പൂര്‍ണായും ഉപയോഗിക്കാന്‍ മലയാള സിനിമാ ലോകത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാരന്‍ തമ്പി മുഖ്യ പ്രഭാഷണം നടത്തി. നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ സദസിനെ പരിചയപ്പെടുത്തി. നസീറിന്റെ നായകമാരായ ഷീല, ശാരദ, കെ.ആര്‍.വിജയ, സീമ, കെ.പി.എ.സി ലളിത, ജലജ, അംബിക, ഉഷാറാണി, ശ്രീതല, നെയ്യാറ്റികര കോമളം തുടങ്ങിയവരെ പരാപാടിയില്‍ ആദരിച്ചു. മണിയന്‍പിള്ള രാജു, ജോഷി, ലെനിന്‍ രാജേന്ദ്രന്‍, ജനാര്‍ദ്ദനന്‍, രാമചന്ദ്ര ബാബു, അജയ് പോത്തന്‍, തലേക്കുന്നില്‍ ബഷീര്‍, മേയര്‍ വി.കെ പ്രശാന്ത്, വി.എസ്? ശിവകുമാര്‍ എം.എല്‍.എ, കെ.ടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."