അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഗതാഗത തടസം നീക്കുമെന്ന്
കായംകുളം: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ വരെയുള്ള കോടതി റോഡിലെ അനധികൃത കച്ചവടവും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനം.
അനധികൃത കച്ചവടവും വാഹന പാര്‍ക്കിങും ഗതാഗതത്തിന് തടസമാകുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. ഗതാഗത ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്.അടിയന്തിര നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനേയും പൊലിസിനേയും ചുമതലപ്പെടുത്തി.
കെ.പി റോഡിലൂടെ കായംകുളത്തേക്ക് വരുന്ന എല്ലാ സ്വകാര്യ ബസുകളും റെയില്‍വേ സ്‌റ്റേഷന്‍ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ കയറണം.കായംകുളത്തു നിന്ന് സര്‍വീസ് പുറപ്പെടുന്ന ബസ്സുകള്‍ കര്‍ശനമായും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നുതന്നെ സര്‍വ്വീസ് തുടങ്ങേണ്ടതാണ്.
അവയില്‍ റെയില്‍വേ സ്റ്റേഷന്‍ വഴി പെര്‍മിറ്റുള്ളവ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ കയറണം.എന്നാല്‍ യാതൊരു കാരണവശാലും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കരുതെന്നും തീരുമാനിച്ചു.കായംകുളം,അടൂര്‍,പത്തനാപുരം,പുനലൂര്‍,കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളില്‍ നിന്നും കായംകുളം ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ കയറുന്നതിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
മിനി സിവില്‍ സ്‌റ്റേഷനിലെ അനധികൃത പാര്‍ക്കിങ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും.താലൂക്ക് ആശുപത്രിയ്ക്കുള്ളില്‍ രോഗികളേയും കൊണ്ടുവരുന്നവയും ജീവനക്കാരുടേയും ഒഴികെയുള്ള വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് നിരോധിക്കും.
തീരുമാനം നടപ്പില്‍ വരുത്തുന്നതിന് എച്ച്.എം.സി.യ്ക്ക് കത്തു നല്‍കാനും തീരുമാനിച്ചു. ലിങ്ക് റോഡില്‍ ആര്യാസ് ഹോട്ടലിന് വടക്കുവശം ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിയ്ക്കും.റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ ,ടാക്‌സി കൗണ്ടര്‍ സ്ഥാപിക്കുന്നതിന് കായംകുളം ജെ.സി.ഐയ്ക്ക് അനുമതി നല്‍കണമെന്ന് റെയില്‍വേ അദികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
തഹസീല്‍ദാര്‍ മുരളീധരക്കുറുപ്പ്, ജോയിന്റ് ആര്‍.ടി.ഒ ജി.എസ് സജി പ്രസാദ്, വിവിധ വകുപ്പ് ഉദ്വോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."